Home

ഹജ്ജ് തീര്‍ഥാടകര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ ; രോഗബാധ കൂടാന്‍ സാധ്യതയുള്ളവരെ പരിഗണിക്കില്ല

വിദേശങ്ങളില്‍ നിന്ന് എത്തുന്ന തീര്‍ഥാടകര്‍ ലോകാരോഗ്യ സംഘടന അംഗീകരിച്ച രണ്ട് ഡോസ് വാക്‌സിന്‍ പൂര്‍ത്തിയാക്കിവേണം എത്തേണ്ടത്. സൗദിയില്‍ എത്തുന്നതിന് ഒരാഴ്ച മുമ്പെങ്കിലും രണ്ടാമത്തെ വാക്‌സിന്‍ സ്വീകരിച്ചിരിക്കണമെന്നും നിര്‍ദേശമുണ്ട്. സൗദിയില്‍ ഹജ്ജിനെത്തു ന്നവര്‍ ദുല്‍ഹജ്ജ് ഒന്നിന് മുമ്പ് രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചിരിക്കണം.

മക്ക: ഈ വര്‍ഷം ഹജ്ജിനെത്തുന്ന തീര്‍ഥാടകര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം. കോവിഡ് കാലത്തെ ഹജ്ജ് നിര്‍വഹിക്കാനുള്ള അനുമതി ലഭിക്കാനുള്ള പ്രധാന വ്യവസ്ഥകളില്‍ ഒന്ന് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരായിരിക്കണം എന്നതാണെന്ന് കഴിഞ്ഞ ദിവസം സൗദി ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ പ്രഖ്യാപിച്ചിരുന്നു.

വിദേശങ്ങളില്‍ നിന്ന് എത്തുന്ന തീര്‍ഥാടകര്‍ ലോകാരോഗ്യ സംഘടന അംഗീകരിച്ച രണ്ട് ഡോസ് വാക്‌സിന്‍ പൂര്‍ത്തിയാക്കിവേണം എത്തേണ്ടത്. സൗദിയില്‍ എത്തുന്നതിന് ഒരാഴ്ച മുമ്പെങ്കിലും രണ്ടാമത്തെ വാക്‌സിന്‍ സ്വീകരിച്ചിരിക്കണമെന്നും നിര്‍ദേശമുണ്ട്. സൗദിയില്‍ ഹജ്ജിനെത്തു ന്നവര്‍ ദുല്‍ഹജ്ജ് ഒന്നിന് മുമ്പ് രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചിരിക്കണം.

ഈ വര്‍ഷത്തെ ഹജ്ജിനുള്ള ആരോഗ്യ ചട്ടങ്ങള്‍ ദേശീയ പരിവര്‍ത്തന പദ്ധതി (എന്‍.ടി.പി) തയാറാക്കി വരികയാണ്. ദുല്‍ഹജ്ജ് മാസത്തിന് മുമ്പായി മക്കയിലെയും മദീനയിലെയും താമസക്കാരില്‍ 60 ശതമാനത്തിനും വാക്‌സിന്‍ നല്‍കാന്‍ കഴിയുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രോഗബാധ കൂടാന്‍ സാധ്യതയുള്ളവരെ ഈ വര്‍ഷം ഹജ്ജിന് പരിഗണിക്കില്ല.

18 മുതല്‍ 60 വയസ് വരെ പ്രായമുള്ളവര്‍ക്ക് മാത്രമാണ് ഹജ്ജിന് അനുമതി നല്‍കുക. തീര്‍ഥാടകര്‍ സൗദിയില്‍ പ്രവേശിക്കുന്നതിന് 72 മണിക്കൂര്‍ മുമ്പ് അംഗീകൃത ലബോറട്ടറിയില്‍ നിന്നുള്ള കോവിഡ് പരിശോധന നടത്തിയ രേഖ സമര്‍പ്പിക്കണമെന്നും വ്യവസ്ഥയുണ്ട്. മാസ്‌ക് ധരിക്കുന്നതും ഒന്നര മീറ്റര്‍ സാമൂഹിക അകലം പാലിക്കുന്നതും ഉള്‍പ്പെടെയുള്ള കോവിഡ് പ്രോട്ടോകോള്‍ പാലിക്കാനും തീര്‍ഥാടകര്‍ ബാധ്യസ്ഥ രായി രിക്കും.

തീര്‍ഥാടകരെ സേവിക്കാനെത്തുന്നവരും ഹജ്ജിനിടെ വിവിധ മേഖലകളില്‍ സേവനമനുഷ്ഠിക്കുന്നവരും ഉദ്യോഗസ്ഥരും തങ്ങളുടെ സേവനം ആരംഭിക്കുന്നതിന് ചുരുങ്ങിയത് ഒരാഴ്ചമുമ്പെങ്കിലും രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചിരിക്കണമെന്നും മന്ത്രാലയം അറിയിച്ചു.

 

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.