Gulf

ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ അബ്ദുള്ളക്കുട്ടിക്ക് ജിദ്ദയില്‍ സ്വീകരണം

ഹജ്ജ് തീര്‍ത്ഥാടകര്‍ക്കുള്ള ഒരുക്കങ്ങള്‍ വിലയിരുത്തുന്ന ചെയര്‍മാന്‍ മൂന്നു ദിവസം സൗദിയിലുണ്ടാകും.

ജിദ്ദ : ഹജ്ജ് കര്‍മ്മം നിര്‍വഹിക്കാന്‍ ഇന്ത്യയില്‍ നിന്നും എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയതായി കേന്ദ്ര ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ എപി അബ്ദുള്ളക്കുട്ടി അറിയിച്ചു.

ജിദ്ദ വിമാനത്താവളത്തില്‍ ഡെപ്യൂട്ടി കോണ്‍സുലേറ്റ് ജനറല്‍ വൈ സബീര്‍ അബ്ദുള്ളക്കുട്ടിയെ സ്വീകരിച്ചു. ഇന്ത്യന്‍ ഓവര്‍സീസ് ഫ്രണ്ട്‌സ് ഭാരവാഹികള്‍ അബ്ദുള്ളക്കുട്ടിയെ പൊന്നാട അണിയിച്ച് സ്വീകരിച്ചു,

കോവിഡ് മഹാമാരിമൂലം രണ്ടു വര്‍ഷത്തെ ഉടവേളയാണ് തീര്‍ത്ഥാടനത്തിന് ഉണ്ടായത്. പുതിയ സാഹചര്യത്തില്‍ കോവിഡ് പ്രതിരോധത്തിലൂന്നിയ തീര്‍ത്ഥാടനമാണ് ഇക്കുറി സജ്ജമാക്കിയിട്ടുള്ളത്.

ഇന്ത്യയില്‍ നിന്നുള്ള 79, 237 തീര്‍ത്ഥാടകര്‍ ഇക്കുറി ഹജ്ജ് കര്‍മ്മങ്ങളില്‍ പങ്കെടുക്കും.തീര്‍ത്ഥാടകരില്‍ 50 ശതമാനവും വനിതകളാണ്. എല്ലാ തീര്‍ത്ഥാടകര്‍ക്കും സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ആവശ്യമായ ഹജ്ജ് വൊളണ്ടിയര്‍മാര്‍ പരിശീലനം നേടിക്കഴിഞ്ഞു.

പന്ത്രണ്ട് വനിതകളടക്കം 400 വൊളണ്ടിയര്‍മാരാണ് പ്രത്യകം പരിശീലനം നേടി ഹജ്ജ് തീര്‍ത്ഥാടകരെ സഹായിക്കാനുണ്ടാകുക.

ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായാലും താമസം, ഗതാഗതം മറ്റ് സുരക്ഷ ആവശ്യങ്ങള്‍ക്കും വൊളണ്ടിയര്‍മാരുടെ സഹായം 24 മണിക്കൂറും ലഭ്യമാകും.

പ്രതിരോധ വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രമാകും ഹജ്ജ് തീര്‍ത്ഥാടനത്തിന് അവസരം ലഭിക്കുക.

അഹമദ്ബാദ്, ബംഗലൂരു, കൊച്ചി, ഡെല്‍ഹി, ഗുവാഹത്തി, ഹൈദരാബാദ്, കൊല്‍ക്കൊത്ത, ലക്‌നൗ, മുംബൈ, ശ്രീനഗര്‍ എന്നിവടങ്ങളില്‍ നിന്നാണ് ഹജ്ജ് വിമാനങ്ങള്‍ പുറപ്പെടുക.

കോവിഡ് സാഹചര്യങ്ങള്‍ മൂലം സുരക്ഷിതമായ തീര്‍ത്ഥാടനം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. ഡിജിറ്റല്‍ ഹെല്‍ത്ത് കാര്‍ഡ് ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ തീര്‍ത്ഥാടകര്‍ക്കായി ഒരുക്കിയിട്ടുണ്ട്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.