റിയാദ് : സൗദി അറേബ്യയിലേക്കുള്ള വിസിറ്റ് വിസകളുടെ കാര്യത്തിൽ വീണ്ടും മാറ്റം. സിംഗിൾ എൻട്രിയോ മൾട്ടിപ്പിൾ എൻട്രിയോ ഏത് വേണമെന്ന് തെരഞ്ഞെടുക്കാനുള്ള ഓപ്ഷൻ വിദേശകാര്യ മന്ത്രാലയത്തിെൻറ വിസ അപ്ലിക്കേഷൻ പോർട്ടലിൽനിന്ന് പൂർണമായും പിൻവലിച്ചു. ബുധനാഴ്ച മുതലാണ് പോർട്ടലിൽനിന്ന് ഈ ഓപ്ഷൻ കാണാതായത്. പകരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത് ഒരു അറിയിപ്പാണ്. വിസയുടെ കാലാവധി, സിംഗിൾ എൻട്രിയോ മൾട്ടിപ്പിൾ എൻട്രിയോ എന്നത്, സൗദിയിലെ താമസകാലം എന്നിവ വിസ സ്റ്റാമ്പിങ് സമയത്ത് അതത് രാജ്യങ്ങളിലെ സൗദി എംബസികൾ തീരുമാനിക്കുമെന്നാണ് ആ അറിയിപ്പിൽ പറയുന്നത്.
നിലവിലെ സംവിധാനം വഴി വിസക്ക് അപേക്ഷിക്കാം. എന്നാൽ കാലാവധിയും വിസയുടെ തരമായ സിംഗിളോ മൾട്ടിപ്പിളോ എന്നതും അപേക്ഷിക്കുേമ്പാൾ നിശ്ചയിക്കാനാവില്ല. അത് വി.എഫ്.എസ് വഴി വിസ സ്റ്റാമ്പിങ്ങിന് അയക്കുേമ്പാൾ എംബസിയാണ് തീരുമാനിക്കുക. സിംഗിളോ മൾട്ടിപ്പിളോ ഏതാണ് കിട്ടുകയെന്നും എത്ര കാലത്തേക്കുള്ള വിസ ആയിരിക്കുമെന്നും മുൻകൂട്ടി അറിയാനാവില്ലെന്ന് ചുരുക്കം. സ്റ്റാമ്പിങ് നടപടി പൂർത്തിയാക്കി പാസ്പോർട്ട് കൈയ്യിൽ കിട്ടുേമ്പാൾ മാത്രമേ അറിയൂ.
ഈ വർഷം ജനുവരി 31ന് മൾട്ടിപ്പിൾ റീഎൻട്രി വിസിറ്റ് വിസ ഓപ്ഷൻ ഒഴിവാക്കിയിരുന്നു. 18 ദിവസത്തിന് ശേഷം അത് പുനഃസ്ഥാപിച്ച് വീണ്ടും വിസ അനുവദിച്ചുതുടങ്ങിയെങ്കിലും സ്റ്റാമ്പ് ചെയ്ത് കിട്ടിയിരുന്നില്ല. മൾട്ടിപ്പിൾ റീഎൻട്രി വിസയുമായി സമീപിക്കുേമ്പാൾ സിംഗിൾ എൻട്രി മാത്രമേ നിലവിലുള്ളൂ എന്ന മറുപടിയാണ് വി.എഫ്.എസ് കേന്ദ്രങ്ങളിൽനിന്ന് കിട്ടിയിരുന്നത്.
നാട്ടിലെ സ്കൂൾ അവധിക്കാലത്ത് വിസിറ്റ് വിസയിൽ സൗദിയിലേക്ക് വരാൻ കാത്തിരുന്ന പ്രവാസി കുടുംബങ്ങൾ ഉൾപ്പടെയുള്ളവർ ഇതോടെ നിരാശയിലായി. ഹജ്ജിന് മുന്നോടിയായുള്ള നിയന്ത്രണമായിരിക്കും എന്ന് കരുതിയിരിക്കുകയായിരുന്നു എല്ലാവരും. ഹജ്ജ് കഴിഞ്ഞാൽ ഒരു വർഷത്തേക്ക് സ്റ്റാമ്പ് ചെയ്തുകിട്ടിയേക്കും എന്ന പ്രതീക്ഷയുമുണ്ടായിരുന്നു. എന്നാൽ പുതിയ മാറ്റം ആ പ്രതീക്ഷയെ കൂടി ഇല്ലാതാക്കുന്നതാണ്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.