തബൂക്ക്: സൗദി വടക്കുപടിഞ്ഞാറൻ നഗരമായ തബൂക്കിൽ ബസ് സർവിസ് ആരംഭിക്കുന്നതിനുള്ള പൊതുഗതാഗത പദ്ധതിയുടെ കരാറിൽ ഒപ്പിട്ടു. സൗദി പബ്ലിക് ട്രാൻസ്പോർട്ട് കമ്പനി (സാപ്റ്റ്കോ) സി.ഇ.ഒ തുർക്കി അൽ സുബൈഹിയും തബൂക്ക് മേയർ എൻജി. ഹുസാം അൽ യൂസഫുമാണ് കരാറിൽ ഒപ്പുവെച്ച ത്. തബൂക്ക് പ്രവിശ്യാ ഗവർണർ അമീർ ഫഹദ് ബിൻ സുൽത്താന്റെ ഓഫിസിൽ നടന്ന ഒപ്പിടൽ ചടങ്ങിൽ ഗതാഗത, ലോജിസ്റ്റിക്സ് ഡെപ്യൂട്ടി മന്ത്രിയും ജനറൽ അതോറിറ്റി ഫോർ ട്രാൻസ്പോർട്ട് ചെയർമാനുമായ ഡോ. റുമൈഹ് അൽ റുമൈഹും പങ്കെടുത്തു.
ഗതാഗതത്തിന് ഉപയോഗിക്കുന്ന ബസുകളിൽ 25 ശതമാനം പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ബസുകളായിരിക്കും. ഇത്തരത്തിലുള്ള രാജ്യത്തെ ആദ്യ പദ്ധതിയാണിത്. 128 കിലോമീറ്റർ ദൂരത്തിൽ വ്യാപിച്ചുകിടക്കുന്ന പദ്ധതിയിൽ നാല് റൂട്ടുകൾ ഉൾക്കൊള്ളുന്നു. നഗരത്തിലാകെ 106 സ്റ്റോപ്പിങ് പോയന്റുകൾ ഉണ്ടാവും. 23 ഡീസൽ ബസുകളും ഏഴ് ഇലക്ട്രിക് ബസുകളുമാണ് സർവിസ് നടത്തുക. 90 ഡ്രൈവർമാരുണ്ടാവും. പ്രതിദിനം 18 മണിക്കൂർ വരെ ബസുകൾ സർവിസ് നടത്തും.
രാജ്യത്തിന്റെ ഗതാഗത മേഖലക്ക് ഭരണകൂടം നൽകുന്ന പരിധിയില്ലാത്ത പിന്തുണ മേഖല ഗവർണർ അമീ ഫഹദ് ബിൻ സുൽത്താൻ സൂചിപ്പിച്ചു. നഗരത്തിലെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും ഫലപ്രദവും സുസ്ഥിരവുമായ പൊതുഗതാഗത സംവിധാനം പ്രദാനം ചെയ്യുന്നതിനും റോഡ് സുരക്ഷയുടെ നിലവാരം ഉയർത്തുന്നതിനും ഗതാഗതക്കുരുക്ക് കുറക്കുന്നതിനും നഗരവാസികൾക്കും സന്ദർശകർക്കും ഒന്നിലധികം ഗതാഗത സൗകര്യങ്ങൾ നൽകുന്നതിനും നടത്തുന്ന ശ്രമങ്ങൾ ഗവർണർ ഊന്നിപ്പറഞ്ഞു.
ഈ പദ്ധതിക്ക് കുറഞ്ഞ പ്രവർത്തനച്ചെലവും ഗതാഗത ശൃംഖല പരിഷ്കരിക്കുന്നതിൽ ഉയർന്ന വഴക്കവും ഉണ്ടായിരിക്കുമെന്നും ചെലവേറിയ അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കേണ്ട ആവശ്യമില്ലെന്നും ഗതാഗത ഡെപ്യൂട്ടി മന്ത്രി സൂചിപ്പിച്ചു. മേഖലയിലെ മന്ത്രാലയത്തിന്റെ പദ്ധതികൾക്ക് ലഭിക്കുന്ന താൽപര്യത്തിനും പിന്തുണക്കും തബൂക്ക് ഗവർണർക്ക് അദ്ദേഹം നന്ദി പറഞ്ഞു. പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ബസുകളും പദ്ധതിയിലുണ്ടെന്നത് പ്രത്യേകതയാണ്. ഇങ്ങനെയുള്ള രാജ്യത്തെ ആദ്യത്തെ പദ്ധതിയാണിത്.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.