ദുബൈ: എൻഡോവ്മെന്റ് പദ്ധതികളുടെ ഭാഗമായി ദുബൈയിൽ 21 കെട്ടിടങ്ങൾ നിർമിക്കുമെന്ന് എൻഡോവ്മെന്റ് ആൻഡ് മൈനേഴ്സ് ട്രസ്റ്റ് ഫൗണ്ടേഷൻ (ഔഖാഫ് ദുബൈ) പ്രഖ്യാപിച്ചു. മാളുകൾ, താമസ കെട്ടിടങ്ങൾ, ഷോപ്പുകൾ, പള്ളികൾ എന്നിവ ഉൾപ്പെടെ 20.2 കോടി ദിർഹമിന്റെ റിയൽ എസ്റ്റേറ്റ് പദ്ധതികളാണ് ഔഖാഫ് വിഭാവനം ചെയ്തിരി ക്കുന്നത്. എമിറേറ്റിലെ തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ നിർമിക്കുന്ന കെട്ടിടങ്ങൾ ഒരു വർഷം മുതൽ രണ്ടുവർഷ കാലയളവിൽ പൂർത്തീകരിക്കും. ജനങ്ങളുടെ ആവശ്യങ്ങൾ എളുപ്പത്തിൽ നിറവേറ്റാൻ കഴിയുന്ന രീതിയിൽ ജനവാസ മേഖലകളോട് ചേർന്നായിരിക്കും മാളുകളുടെ നിർമാണം. എൻഡോവ്മെന്റിനെ പിന്തുണക്കുന്നവരുടെ സംഭാവനകളിൽനിന്നാണ് പദ്ധതിക്കായുള്ള ഫണ്ട് കണ്ടെത്തുന്നത്. ഇതിന്റെ രൂപരേഖ തയാറാക്കലും നടപ്പിലാക്കലും നടന്നുവരികയാണെന്നും ഔഖാഫ് അറിയിച്ചു.
എമിറേറ്റിലെ ജനങ്ങളുടെ ക്ഷേമവും ഉയർന്ന ജീവിത നിലവാരവും ഉറപ്പുവരുത്തുന്നതിനായി യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ നിർദേശപ്രകാരം രൂപം നൽകിയ ദുബൈയുടെ സുസ്ഥിര വികസന നയം, ദുബൈ പ്ലാൻ 2023 എന്നിവയുടെ ഭാഗമാണ് എൻഡോവ്മെന്റ് പ്രോജക്ടെന്ന് ഔഖാഫ് സെക്രട്ടറി ജനറൽ അലി അൽ മുതവ്വ പറഞ്ഞു. എല്ലാ പദ്ധതികളും സമയബന്ധിതമായി പൂർത്തിയാക്കാൻ ഔഖാഫ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദുബൈയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളെ പിന്തുണക്കുകയും എൻഡോവ്മെന്റ് പദ്ധതികളിൽ മേലുള്ള ആദായം വർധിപ്പിക്കുകയുമാണ് ലക്ഷ്യം. 21 കെട്ടിടങ്ങളിൽ ചിലത് ഈ വർഷം തന്നെ പൂർത്തിയാക്കും. അടുത്ത വർഷത്തോടെ ഭൂരിഭാഗം പദ്ധതികളും പൂർത്തീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമകാലിക വാസ്തുശില്പകലാ രൂപകൽപനകളും ഹരിതകെട്ടിട സവിശേഷതകളും ഉൾക്കൊള്ളുന്ന ആധുനിക രീതിയിലാണ് പദ്ധതികൾ പൂർത്തീകരിക്കുക. മികച്ച നിർമാണ വൈഭവം കാത്തുസൂക്ഷിക്കുന്ന കെട്ടിടങ്ങളിൽ എല്ലാവിധ ആഡംബര സൗകര്യങ്ങളും ലഭ്യമായിരിക്കും.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.