Gulf

സൗദി രാജകുമാരന്റെ നിര്‍ദ്ദേശം -സ്‌കൂളുകള്‍ക്ക് ഈദ് അവധി പത്തു ദിവസം

റമദാനിലെ അവസാന പത്തുദിവസം കുടുംബാംഗങ്ങള്‍ക്കൊപ്പം ചെലവഴിക്കാന്‍ കുട്ടികള്‍ക്ക് അവസരം

ജിദ്ദ  : സ്‌കൂളുകള്‍ക്ക് റമദാന്‍ അവധി പത്തു ദിവസം ലഭിച്ചതില്‍ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും കിരീടാവകാശി സല്‍മാന്‍ രാജകുമാരന് നന്ദി പറഞ്ഞു.

ഈദ് അവധിക്കാലം കുടുംബാംഗങ്ങള്‍ക്കൊപ്പം ചെലവഴിക്കാന്‍ അവസരം ലഭിച്ചതില്‍ നന്ദിപറയാന്‍ പലരും സോഷ്യല്‍ മീഡിയയില്‍ കിംഗ്‌സല്‍മാന്‍ എന്ന പേരില്‍ ഹാഷ് ടാഗുമായി എത്തിയതോടെ ഇത് ട്രെന്‍ഡായി.

സ്‌കൂള്‍തലം മുതല്‍ യൂണിവേഴ്‌സിറ്റി വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പത്തു ദിവസത്തിലേറെ ഈദ് ലഭിക്കും. പൊതു-സ്വകാര്യമേഖലയിലെ ജീവനക്കാര്‍ക്കും റമദാനിലെ അവസാന ദിവസങ്ങളില്‍ അവധി ലഭിക്കും.

ഇക്കുറി മെയ് രണ്ടിനോട് അനുബന്ധിച്ചാകും ഈദ് എത്തുക. ചാന്ദ്ര ദര്‍ശനം കാണുന്നമുറയ്ക്കാകും ഈദ് പ്രഖ്യാപിക്കുക.

ഈ വ്യാഴാഴ്ചയ്ക്കു ശേഷമാകും അവധി ആരംഭിക്കുക. വിദ്യാര്‍ത്ഥികള്‍ക്കൊപ്പം അദ്ധ്യാപകര്‍ക്കും അവധി ആഘോഷിക്കാനാകുമെന്ന് അധികൃതര്‍ പറഞ്ഞു. വിശുദ്ധ റമദാന്‍ കാലത്ത് പ്രാര്‍ത്ഥനയുമായി കുടുംബാംഗങ്ങള്‍ക്കൊത്ത് കഴിയാന്‍ ഈ അവസരം ഉപകരിക്കുമെന്ന് ടീച്ചര്‍മാരും പറഞ്ഞു.

പൊതുമേഖലയില്‍ ഏപ്രില്‍ 26 മുതലാണ് അവധി ആരംഭിക്കുക. മെയ് അഞ്ചിന് അവധി അവസാനിക്കും. എന്നാല്‍, സ്വകാര്യ മേഖലയില്‍ മെയ് ഒന്നു മുതല്‍ അഞ്ചു വരെയാകും അവധി.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.