സൗദി നോര്‍ത്തേണ്‍ ബോഡര്‍ കൗണ്‍സിലിന്റെ സെക്രട്ടറി ജനറലായി ഡോ. അ ല്‍ഹനൂഫ് ബിന്‍ത് മര്‍സൂഖ് അല്‍ഖഹ്താനിയെ നിയമിച്ച് നോര്‍ത്തേണ്‍ ബോ ര്‍ഡര്‍ റീജിയണിന്റെ അമീറായ ഫൈസല്‍ ബിന്‍ ഖാലിദ് ബിന്‍ സുല്‍ത്താന്‍ രാ ജകുമാരന്‍ ഉത്തരവ് പുറപ്പെടുവിച്ചു
അറാര്‍: സൗദി നോര്‍ത്തേണ്‍ ബോഡര്‍ കൗണ്‍സിലിന്റെ സെക്രട്ടറി ജനറലായി ഡോ.അല്‍ഹനൂഫ് ബി ന്‍ത് മര്‍സൂഖ് അല്‍ഖഹ്താനിയെ നിയമിച്ച് നോര്‍ത്തേണ്‍ ബോര്‍ഡര്‍ റീജിയണിന്റെ അമീറായ ഫൈ സല്‍ ബിന്‍ ഖാലിദ് ബിന്‍ സുല്‍ത്താന്‍ രാജകുമാരന്‍ ഉത്തരവ് പുറപ്പെടുവിച്ചു. കൗണ്‍സിലിന്റെ ചരി ത്രത്തില്‍ ഈ പദവിയിലെത്തുന്ന ആദ്യ വനിതയാണ് അല്‍ ഖഹ്താനി.
തബൂക്ക് റീജിയന്‍ കൗണ്‍സിലിന്റെ സെക്രട്ടറി ജനറലായി നിയമിതനായ ഡോ.ഖൊലൗദ് അല്‍ഖമീസിന് ശേഷം ദേശീയ തലത്തില്‍ ഒരു റീജിയണല്‍ കൗണ്‍സിലിന്റെ സെ ക്രട്ടറി ജനറലായി തിരഞ്ഞെടുക്കപ്പെ ടുന്ന രണ്ടാമത്തെ വനിതയാണ് ഡോ.അല്‍ഹനൂഫ്.
റിയാദില്‍ ജനിച്ച ഡോ.അല്‍ഹനൂഫ് എമര്‍ജന്‍സി മെഡിസിനില്‍ പി.എച്ച്.ഡി നേടിയിട്ടുണ്ട്. അറാറിലെ നോര്‍ത്ത് മെഡിക്കല്‍ ടവറില്‍ ആംബുലന്‍സ് ആന്റ് എമര്‍ജന്‍സി വിഭാഗം തലവനായിരുന്നു. നോര്‍ ത്തേണ്‍ ബോര്‍ഡര്‍ എമിറേറ്റിലേക്ക് മാറുന്നതിന് മുമ്പ് ക്ലിനിക്കല്‍ റിവ്യൂ ഡിപ്പാര്‍ട്ട്മെന്റിന്റെ തലവനാ യിരുന്നു.
യു.എസ്.എ.യിലെ കൊളറാഡോ യൂണിവേഴ്സിറ്റിയില്‍ നിന്നും സൗദി ഇലക്ട്രോണിക് യൂണിവേഴ്സി റ്റിയി ല്‍ നിന്നും ഹെല്‍ത്ത് കെയര്‍ മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദത്തിന് പുറമെ എമര്‍ജന്‍സി മെഡിസിന്‍ ആന്റ് ആക്സിഡന്റ്സ് വിഷയത്തില്‍ ഫെലോഷിപ്പും നേടിയിട്ടുണ്ട്.
യു.എസിലെ ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് സുരക്ഷ, ഗുണനിലവാരം, ആരോഗ്യ ഇന്‍ഫോര്‍ മാറ്റിക്സ്, ലീഡര്‍ഷിപ്പ് എന്നിവയില്‍ പ്രൊഫഷണല്‍ സര്‍ട്ടിഫിക്കറ്റും ഇര്‍വിനിലെ കാലിഫോര്‍ണിയ സര്‍വ കലാശാലയില്‍ നിന്ന് പ്രോജക്ട് മാനേജ്മെന്റില്‍ പ്രൊഫഷണല്‍ സര്‍ട്ടിഫിക്കറ്റും ഗവേണന്‍സ്, റിസ്‌ക് മാ നേജ്മെന്റ് എന്നിവയില്‍ പ്രൊഫഷണല്‍ സര്‍ട്ടിഫിക്കറ്റും നേടിയിട്ടുണ്ട്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.