സൗദി അറേബ്യയിലെ ജിസാനിലുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം വേങ്ങര സ്വദേ ശികളായ സഹോദരങ്ങള്‍ മരിച്ചു. വേങ്ങര വെട്ടുതോട്, പരേതനായ കാപ്പില്‍ കുഞ്ഞി മുഹമ്മദ് ഹാജിയുടെ മക്കളായ അബ്ദുല്‍ ജബ്ബാര്‍(44),റഫീഖ് (41)എന്നിവരാണ് മരിച്ചത്
മലപ്പുറം : സൗദി അറേബ്യയിലെ ജിസാനിലുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം വേങ്ങര സ്വദേശി കളായ സഹോദരങ്ങള്‍ മരിച്ചു. വേങ്ങര വെട്ടുതോട്, പരേ തനായ കാപ്പില്‍ കുഞ്ഞി മുഹമ്മദ് ഹാജി യുടെ മക്കളായ അബ്ദുല്‍ ജബ്ബാര്‍(44),റഫീഖ് (41) എന്നിവരാണ് മരിച്ചത്. പച്ചക്കറി മൊത്തമായി എടു ത്ത് വില്‍പ്പന നടത്തുന്ന ഇരുവരും ജിദ്ദയില്‍ നിന്നും ജിസാനിലേക്ക് പച്ചക്കറി എടുക്കുന്നതിന്നായി പോകുമ്പോള്‍ ജിസാനിനു സമീപം ബെയ്ഷ് മസ്ലയയില്‍ ആണ് അപകടം.
ശനിയാഴ്ച രാത്രി സൗദി സമയം ഏഴോടെയാണ് സംഭവം. ഇവര്‍ സഞ്ചരിച്ച വാഹനം മഴയില്‍ തെന്നി മുന്നില്‍ സഞ്ചരിച്ച വാഹനത്തില്‍ ഇടിക്കുകയായിന്നു. ഇരുവരേയും ആശുപത്രിയില്‍ എത്തിക്കും മുമ്പേ മരിച്ചു. മൃതദേഹം ബെയ്ഷ് ജനാല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്. മാതാ വ്: ആയിഷ ഹജ്ജുമ്മ. മൈമൂനയാണ് അബ്ദുല്‍ ജബ്ബാറിന്റെ ഭാര്യ. മകന്‍: ഷാന്‍ മുഹമ്മദ്. മഹിറ യാണ് റഫീഖിന്റെ ഭാര്യ. മക്കള്‍: ലിംഷ, ദില്‍ഷ, മുഹമ്മദ് റബീഹ്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.