Home

‘കണ്ണൂര്‍ വിസി ക്രിമിനല്‍, തന്നെ കയ്യേറ്റം ചെയ്യാന്‍ ഒത്താശ ചെയ്തു’; രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍

കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാനര്‍സര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി വീണ്ടും ഗവര്‍ണര്‍ ഡോ.മുഹമ്മദ് ആരിഫ് ഖാന്‍. വിസി ക്രിമിനലെന്നും സിപിഎമ്മിന്റെ പാര്‍ട്ടി കേഡര്‍ ആയാണ് വിസി പ്രവര്‍ത്തിക്കുന്നതെന്നും ഗവര്‍ണര്‍ വ്യക്തമാക്കി

ന്യൂഡല്‍ഹി : കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാനര്‍സര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി വീണ്ടും ഗവര്‍ണര്‍ ഡോ.മുഹമ്മദ് ആരിഫ് ഖാന്‍. വിസി ക്രിമിനലെന്നും സിപിഎമ്മിന്റെ പാര്‍ട്ടി കേ ഡര്‍ ആയാണ് വിസി പ്രവര്‍ത്തിക്കുന്നതെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. ആ സ്ഥാനത്ത് ഇരുന്ന് യൂ ണിവേഴ്സിറ്റിയെ നശിപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്. വിസിക്കെതിരെ നിയമപ്രകാരമായി നടപ ടികള്‍ ആരംഭിച്ചതായി ഗവര്‍ണര്‍ പറഞ്ഞു.

രാഷ്ട്രീയ പിന്തുണ ഒന്നുകൊണ്ടുമാത്രമാണ് കണ്ണൂര്‍ വി സി ആ സ്ഥാനത്ത് ഇരിക്കുന്നതെന്നും അദ്ദേ ഹം വിമര്‍ശിച്ചു. മാന്യതയുടെ എല്ലാ അതിര്‍വരമ്പുകളും ലംഘിക്കുന്ന താണ് വിസിയുടെ നിലപാട്. തന്നെ അപായപ്പെടുത്താന്‍ വി സി ഗൂഢാലോചന നടത്തി. രാജ്ഭവന്‍ ആവശ്യപ്പെട്ടിട്ട് പോലും നടപ ടി സ്വീകരിക്കാന്‍ വി സി തയ്യാറായില്ലെ ന്നും ഗവര്‍ണര്‍ക്കെതിരെ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന പ്രതി ഷേധത്തെ സൂചിപ്പിച്ച് ആരിഫ് ഖാന്‍ പറഞ്ഞു.

മുന്‍പ് ചരിത്രകോണ്‍ഗ്രസിലുണ്ടായ സംഭവവുമായി ബന്ധപ്പെട്ട് വിസി സ്വീകരിച്ച നടപടികള്‍ തീര്‍ ത്തും നിയമവിരുദ്ധമാണ്. അന്ന് ഗവര്‍ണര്‍ക്ക് നേരെ കൈയേറ്റമുണ്ടായി. രാജ്യത്ത് മുഖ്യമന്ത്രിക്കോ പ്രധാനമന്ത്രിക്ക് നേരെയോ കൈയേറ്റമുണ്ടാകാം. എന്നാല്‍ രാഷ്ട്രപതിക്കോ, ഗവര്‍ണര്‍ക്കോ നേരെ കൈയേറ്റമുണ്ടായാല്‍ അത് ഗുരുതരമായ കുറ്റമാണ്. അങ്ങനെ ഒരു സംഭവമുണ്ടായിട്ട് അത് റിപ്പോ ര്‍ട്ട് ചെയ്യാന്‍ പോലും വിസി തയ്യാറായില്ല. തന്നെ ആ പരിപാടിക്ക് ക്ഷണിച്ചത് വിസിയായിരുന്നു. രാ ജ്ഭവന്‍ ആവശ്യപ്പെട്ടിട്ടുപോലും പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ അദ്ദേഹം തയ്യാറായില്ലെന്നും ഗവ ര്‍ണര്‍ പറഞ്ഞു.

അക്കാദമിക് അന്തസ്സോ പദവിയുടെ മാന്യതയോ വിസി കാത്തുസൂക്ഷിക്കുന്നില്ല. പാര്‍ട്ടി കേഡര്‍ എന്ന നിലക്ക് മാത്രമാണ് അദ്ദേഹത്തിന്റെ പെരുമാറ്റമെന്നും കണ്ണൂര്‍ വി സി കാരണമാണ് തനിക്ക് ഇങ്ങനെയൊക്കെ സംസാരിക്കേണ്ടി വരുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലും കണ്ണൂര്‍ വി സിക്കെതിരെ രൂക്ഷമായ ഭാഷയിലാണ് ഗവര്‍ണര്‍ സംസാരിച്ചത്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

4 days ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 week ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.