ജിദ്ദ : സൗദിയുടെ വിവിധ പ്രദേശങ്ങളിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയെന്ന് റിപ്പോർട്ട്. കനത്ത മഴ മുന്നറിയിപ്പിനെ തുടർന്ന് ജിദ്ദ, മക്ക, അൽ ജുമൂം, ബഹ്റ, അൽ കാമിൽ, റാബിഗ്, ഖുലൈസ്, എന്നിവിടങ്ങളിൽ സ്കൂളുകൾക്ക് ഇന്ന് അവധിയായിരിക്കുമെന്ന് ജിദ്ദ വിദ്യാഭ്യാസ ഓഫിസ് അറിയിച്ചു.കഴിഞ്ഞ ദിവസങ്ങളിൽ സൗദിയിൽ വിവിധ പ്രദേശങ്ങളിൽ കനത്ത മഴയെതുടർന്ന് റോഡുകൾ തകർന്നു വാഹനങ്ങൾക്കും കേടുപാടുകളും സംഭവിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. മദീനക്കൊപ്പം ഖസീം,അസീർ,തബൂക്ക്, ജിസാൻ, നജ്റാൻ അൽബാഹ് എന്നിവിടങ്ങളിലുൾപ്പെടെ വിവിധ മേഖലകളിലാണ് കനത്ത മഴ ലഭിച്ചത്. ജിസാൻ പ്രവിശ്യയിൽ മിന്നലേറ്റ് മൂന്ന് പേരാണ് മരിച്ചത്. ഒരേ സ്ഥലത്ത് കൂടി നിന്നവരായിരുന്നു മരിച്ചവരിൽ രണ്ടുപേർ. മക്കയിൽ കഴിഞ്ഞ ദിവസം ആഞ്ഞുവീശിയ കൊടുങ്കാറ്റിൽ കടപുഴകി മരം വീണ് വാഹനത്തിലുണ്ടായിരുന്ന സൗദി പൗരൻ മരിച്ചിരുന്നു.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.