നഴ്‌സിങില്‍ ബി.എസ്സി/പോസ്റ്റ് ബി.എസ്.സി/എംഎസ്‌സി/പി.എച്ച്.ഡി.വിദ്യാഭ്യാസ യോഗ്യതയും, കുറഞ്ഞത് 2 വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉള്ളവര്‍ക്ക് അപേക്ഷി ക്കാം. പ്രായപരിധി 35 വയസ്. സൗദി ആരോഗ്യമന്ത്രാലയത്തിന്റെ നിയമമനുസരിച്ചുള്ള ശംമ്പളം ലഭിക്കും. അപേക്ഷകള്‍ സ്വീകരിക്കുന്നഅവസാന തീയതി ഫെബ്രുവരി 23
കൊച്ചി : നോര്‍ക്ക റൂട്ട്‌സ് മുഖേന സൗദി MoH ലേയ്ക്ക് വനിതാ നഴ്‌സുമാര്‍ക്ക് തൊഴിലവസരം. നഴ്‌സിങില്‍ ബി.എസ്സി/പോസ്റ്റ് ബി.എസ്.സി/എംഎസ്‌സി/പി.എച്ച്.ഡി.വിദ്യാഭ്യാസ യോഗ്യതയും, കുറഞ്ഞത് 2 വര്‍ഷ ത്തെ പ്രവൃത്തി പരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 35 വയസ്.സൗദി ആരോഗ്യമന്ത്രാല യത്തിന്റെ നിയമമനു സരിച്ചുള്ള ശംമ്പളം ലഭിക്കും.ശമ്പളത്തിന് പുറമെ താമസം, ഭക്ഷണം, വിസ, ടിക്കറ്റ് എന്നിവ സൗജന്യമാണ്. ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാര്‍ത്ഥികളെ ഇന്റര്‍വ്യൂ നട ക്കുന്ന തീയതി, സ്ഥലം എന്നിവ പിന്നീട് അറിയിക്കും. അപേക്ഷകള്‍ സ്വീകരിക്കുന്നഅവസാന തീയതി ഫെബ്രുവരി 23.
കാര്‍ഡിയോളജി ICU/ ER/ ICU/ NICU/ PICU/ CATH LAB/ ജനറല്‍ നഴ്‌സിംഗ്/ ഡയാലിസിസ്/എന്‍ഡോ സ്‌കോ പ്പി/മെന്റല്‍ ഹെല്‍ത്ത്/ മിഡൈ്വഫ് /ഓങ്കോളജി/OT (OR )/ PICU/ ട്രാന്‍സ്പ്ലാ ന്റ്/മെഡിക്കല്‍ സര്‍ജിക്കല്‍ എന്നീ ഡിപ്പാര്‍ട്ട്‌മെന്റുകളിലേക്കാണ് തൊഴിലവസരമുള്ളത്.
താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഏറ്റവും പുതിയ ബയോഡാറ്റ, ആധാര്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സ്‌കാന്‍ ചെയ്ത പകര്‍പ്പുകള്‍, വെള്ള പശ്ചാ ത്തലത്തിലുള്ള ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ (JPG) എന്നിവ rmt3.norka@kerala.gov.in. എന്ന ഇമെ യിലിലേയ്ക്ക് അയക്കണം. അഭിമുഖം കൊച്ചി, ബംഗളുരു, ഡല്‍ഹി, ചെന്നൈ എന്നിവിടങ്ങളില്‍ വച്ചായിരി ക്കും. അഭിമുഖത്തില്‍ പങ്കെടുക്കാനുദ്ദേശിക്കുന്ന സ്ഥലം ഉള്‍പ്പെടുത്തി വേണം അപക്ഷകര്‍ ഇമെയില്‍ അയക്കേണ്ടത്. സൗദി ആരോഗ്യ മന്ത്രാലയതിന്‌ടെ അറിയിപ്പ് പ്രകാരം ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് 3 വരെ കൊച്ചിയിലും, ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് 1 വരെ ബാംഗ്ലൂരിലും, 25-26 ഫെബ്രുവരി വരെ ഡല്‍ ഹിയിലും, ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 1 വരെ ചെന്നൈലുമായിരിക്കും അഭിമുഖം നടക്കുകയെന്ന് നോ ര്‍ക്ക റൂട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
സംശയനിവാരണത്തിന് നോര്‍ക്ക റൂട്‌സിന്റെ ടോള്‍ ഫ്രീ നമ്പര്‍ 18004253939 , (ഇന്ത്യയില്‍ നിന്നും) +91 880 2012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സൗകര്യം) എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്. നോര്‍ക്ക റൂട്‌സിന്റെ വെബ്‌സൈറ്റായ www.norkaroots.org ലും വിവരങ്ങള്‍ ലഭിക്കും. നോര്‍ക്ക റൂട്‌സിനു മറ്റു സബ് ഏജന്റുമാര്‍ ഇല്ല. അ ത്തരത്തില്‍ ആരെങ്കിലും ഉദ്യോഗാര്‍ത്ഥികളെ സമീപിക്കുകയാണെങ്കില്‍ അത് നോര്‍ക്ക റൂട്‌സിന്റെ ശ്രദ്ധയില്‍പെടുത്തേണ്ടതാണ് (ഇമെയില്‍ വിലാസം rcrtment. norka@ kerala.gov.in).
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.