Breaking News

സൗദി അറേബ്യയുടെ സ്വപ്ന പദ്ധതി റിയാദ് മെട്രോ സർവീസ് സൗദി ഭരണാധികാരി സൽമാൻ രാജാവ് ഉദ്ഘാടനം ചെയ്തു

റിയാദ് : സൗദി അറേബ്യയുടെ സ്വപ്ന അഭിമാന പദ്ധതിയായ റിയാദ് മെട്രോ സർവീസ് സൗദി ഭരണാധികാരി സൽമാൻ രാജാവ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിനൊരുങ്ങി സജ്ജമായ റെയിൽവേയുടെ പ്രവർത്തനങ്ങളുടെ ആമുഖ വിഡിയോ വീക്ഷിച്ചതിനു ശേഷമാണ് സൗദി ഭരണാധികാരി ഔപചാരികമായി ഉദ്ഘാടനം നിർവഹിച്ചത്. റിയാദ് നഗരത്തിന്റെ ഗതാഗത മേഖലയിലെ നെടുംതൂണായി മാറുമെന്നാണ് ഉദ്ഘാടനവേളയിൽ റിയാദ് മെട്രോയെ വിശേഷിപ്പിച്ചത്. 
സൽമാൻ രാജാവിന്റെ ഭരണകാലത്തെ ഏറ്റവും ശ്രദ്ധേയമായി അടയാളപ്പെടുത്തുന്ന നാഴികകല്ലായി മാറിയ വലിയ വികസനപദ്ധതികളിൽ പ്രഥമസ്ഥാനമാണ് റിയാദ് മെട്രോ ട്രെയിൻ, ബസ് പദ്ധതി എന്ന ഭരണാധികാരിയുടെ ദീർഘവീക്ഷണത്തിനും പിന്തുണയ്ക്കും നന്ദി അറിയിച്ച് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു.
റിയാദിലെ ജനസാന്ദ്രതേയറിയ ബത്ത, മെട്രോപൊളിറ്റൻ കേന്ദ്രമായ ഒലയ്യ ബന്ധിപ്പിച്ച് ബ്ലൂ ലൈൻ, കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള യെലോ ലൈൻ, അബ്ദുൽ റഹ്മാൻ ബിൻ ഔഫ്, ഷെയ്ഖ് ഹസൻ ബിൻ ഹുസൈൻ എന്നീ നഗരപാതകളെ ചേർന്നു പോകുന്ന പർപ്പിൾ ലൈൻ എന്നീ മൂന്ന് ലൈനുകളിൽ ഒദ്യോഗികമായി ഡിസംബർ 1 മുതൽ ഓടിത്തുടങ്ങും. കിങ് അബ്ദുല്ല റോഡിനോട് ചേർന്ന് ഒഴുകി നീങ്ങുന്ന റെഡ് ലൈൻ, കിങ് അബ്ദുൽ അസീസ് റോഡിനരികിലൂടെ കടന്നു പോകുന്ന ഗ്രീൻ ലൈൻ എന്നിവ ഡിസംബർ 15ന് പൂർണതോതിൽ പ്രവർത്തന സജ്ജമാകും. ജനുവരി അഞ്ചിന് ബാക്കിയുള്ള അൽ മദീന- അൽമുനവറാ റോഡ് ലൈനിലും പ്രവർത്തനമാരംഭിക്കും.
റിയാദ് മെട്രോയുടെ മിതമായ ടിക്കറ്റ് നിരക്ക് സാധാരണക്കാരടക്കം സമൂഹത്തിനെ ആകെ ആകർഷിക്കും വിധത്തിലാണ് പ്രഖ്യാപിച്ചിരിക്കുന്നത്.  4 സൗദി റിയാലിന് രണ്ട് മണിക്കൂർ യാത്ര ചെയ്യാവുന്നതാണ്. മൂന്ന് ദിവസത്തേക്കുള്ള ഒന്നിച്ചുള്ള ടിക്കറ്റിന് 20 റിയാലും 7 ദിവസത്തെക്കുള്ള ടിക്കറ്റിന് 40 റിയാലുമാണ് നിരക്ക്. ഒരു മാസം മുഴുവൻ യാത്ര ചെയ്യുന്നവർക്കായി 140 റിയലുമാണ് നിരക്ക്. 6 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് യാത്ര പൂർണമായും സൗജന്യമാണ്. ‘റിയാദ് ബസ്’ ആപ്, ‘ദർബ് കാർഡ്’, ബാങ്ക് എടിഎം കാർഡുകൾ എന്നിവയൊക്കെ ടിക്കറ്റുകൾ വാങ്ങാൻ ഉപയോഗിക്കാൻ കഴിയും. മെട്രോയുടെ ടിക്കറ്റ് ഉപയോഗിച്ചുതന്നെ റിയാദ് ബസുകളിലും യാത്ര ചെയ്യാം എന്നുള്ള സൗകര്യവും ആളുകളെ കൂടുതൽ ആകർഷിക്കും. ടിക്കറ്റുകളെ കുറിച്ചും മറ്റും വിശദമായി അറിയാൻ 19933 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടാവുന്നതാണ്. സൗകര്യാർഥം വിവിധ സാമൂഹിക മാധ്യമ അക്കൗണ്ടുകളും ഒരുക്കിയിട്ടുണ്ട്.
റിയാദ് നഗരവാസികൾക്കും പുറംനാടുകളിൽനിന്ന് വ്യത്യസ്ത ആവശ്യങ്ങൾക്കായി തലസ്ഥാനത്തെത്തുന്നവർക്കും പൊതുഗതാഗതത്തെ ആശ്രയിക്കുന്നതിന് ഏറെ സൗകര്യവും ഉപകാരപ്രദവുമാകും റിയാദ് മെട്രോ. വരും ദിവസങ്ങൾക്കുള്ളിൽ തന്നെ മഞ്ഞ, ഓറഞ്ച്, ഗ്രീൻ ലൈനുകളും സജ്ജമാവുന്നതോടെ ലോകത്തിലെ ഏറ്റവും വലിയ മെട്രോ റെയിൽ നഗരമെന്ന പട്ടമാണ് റിയാദിന് കൈവരുന്നത്. ലോകത്ത് തന്നെ ഏറ്റവും കൂടുതൽ ദൂരം ഡ്രൈവറില്ലാത്ത ട്രെയിനുകളോടുന്ന മെട്രോ എന്ന വിശേഷണവും റിയാദിന് സ്വന്തമാകുന്നു. കിങ് അബ്ദുൽ അസീസ് പൊതുഗതാഗത സംവിധാനത്തിൻ കീഴിൽ റിയാദ് സിറ്റി റോയൽ കമ്മീഷനാണ് പദ്ധതി നടത്തിപ്പിന്റെ ചുമതല നിർവഹിക്കുന്നത്.
റിയാദിലെ മദീന മുനവറ റോഡിനും സൗദ് ബിൻ അബ്ദുറഹ്മാൻ അൽ അവൽ റോഡിനും സമാന്തരമായ ഓറഞ്ച് ലൈൻ, റിയാദ് കിങ് ഖാലിദ് ഇന്റർനാഷനൽ വിമാനത്താവളത്തിൽ നിന്നുമുള്ള യെല്ലോ ലൈൻ, കിങ് അബ്ദുൽ അസീസ് റോഡിന് സമാന്തരമായ ഗ്രീൻ ലൈൻ എന്നിവയാണ് ഇനിയുള്ള നാളുകളിലായി സർവീസ് തുടങ്ങുക. മെട്രോ പൂർണമായും സജ്ജമാവുന്നതോടെ റിയാദ് കിങ് ഖാലിദ് എയർപോർട്ടിലേക്കെത്താൻ മറ്റ് വാഹനങ്ങളെ ആശ്രയിക്കുന്നത് ഒഴിവാക്കാനാവും.
176 കിലോമീറ്റർ ആകെ ദൂര ദൈർഘ്യമുള്ളതിൽ ൽ 46.3 കിലോമീറ്റർ ഭൂഗർഭപാതയിലൂടെയാണ് കടന്നുപോകുന്നത്. 35 കിലോമീറ്റർ തുരങ്കപാത ആദ്യം തുറക്കുന്ന ഒലയ-ബത്ത അൽ ഹൈർ ബ്ലൂ ലൈനിലാണ് ഉള്ളത്. ആകെ 84 മെട്രോ സ്റ്റേഷനുകളുള്ളതിൽ ഏറ്റവും വലിയ സ്റ്റേഷനുകൾ 4 എണ്ണമാണുള്ളത്. മെട്രോ സ്റ്റേഷനുകളിൽ നിന്നും നഗരത്തിന്റെ വിവിധ ഇടങ്ങളിലേക്കെത്താൻ ‘റിയാദ് ബസ് ‘’ എന്ന പേരിട്ടിരിക്കുന്ന ബസ് സർവീസ് നടത്തുന്നുണ്ട്. ഇപ്പോൾ വിവിധ റൂട്ടുകളിലായി നഗരത്തിൽ ഓടിക്കൊണ്ടിരിക്കുന്ന ആയിരത്തോളം ബസുകൾ അതാത് കേന്ദ്രങ്ങളിലെ മെട്രോ സ്റ്റേഷനുകളുമായി ബന്ധിപ്പിക്കും. അബ്ദുല്ല രാജാവിന്റെ ഭരണകാലത്ത് റിയാദ് മെട്രോയും ബസ് സർവീസും ഉൾപ്പെട്ട പൊതുഗതാഗത പദ്ധതി നടപ്പിലാക്കുന്നതിന് കിങ് അബ്ദുൽ അസീസ് പബ്ലിക് ട്രാൻസ്പോർട്ട് സിസ്റ്റം പ്രഖ്യാപിക്കപ്പെട്ടു. 2012 ഏപ്രിലിൽ സൗദി മന്ത്രിസഭ പദ്ധതിക്ക് അംഗീകാരം കൊടുത്ത പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ 2013ൽ ആരംഭിച്ചു. ആകെ നിർമാണ ചെലവ് 22.5 ബില്യൻ യുഎസ് ഡോളറിലേറെ വരും. 

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

1 week ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

1 week ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

1 week ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

1 week ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

1 week ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

1 week ago

This website uses cookies.