അബുദാബി : യുഎഇ കർഷകർക്കും കാർഷിക ഉൽപന്നങ്ങൾക്കും പിന്തുണയുമായി ലുലു ഹൈപ്പർമാർക്കറ്റുകളിൽ വിപണന ക്യാംപെയ്ൻ (അൽ ഇമറാത്ത് അവ്വൽ) ആരംഭിച്ചു. അബുദാബി ഫോർസാൻ സെൻട്രൽ മാളിലെ ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന ചടങ്ങ് മന്ത്രി ഡോ. അംന ബിൻത് അബ്ദുല്ല അൽ ദഹക്ക് ഉദ്ഘാടനം ചെയ്തു. യുഎഇയുടെ കാർഷിക മേഖലയ്ക്ക് മികച്ച പിന്തുണ നൽകുന്ന ലുലുവിന്റെ ചുവടുവയ്പ് പ്രശംസനീയമാണെന്ന് മന്ത്രി പറഞ്ഞു. രാജ്യത്തെ സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനും കാർഷിക മേഖലയുടെ വികസനത്തിനും കരുത്തു പകരാനുള്ള ലുലുവിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ‘അൽ ഇമറാത്ത് അവ്വൽ’ എന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി വ്യക്തമാക്കി.പ്രാദേശിക കാർഷിക ഉൽപന്നങ്ങൾക്ക് ലുലു ശാഖകളിൽ കൂടുതൽ പ്രചാരം നൽകാൻ സിലാലുമായി ധാരണാപത്രം ഒപ്പുവച്ചു. ജിസിസിയിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ യുഎഇ ഉൽപന്നങ്ങൾക്ക് കൂടുതൽ വിപണി ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് കരാർ. ചടങ്ങിൽ യുഎഇയിലെ 6 കർഷകരെ ആദരിച്ചു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.