റിയാദ്: ഇനിയുള്ള വർഷങ്ങൾ സൗദി അറേബ്യയുടേതാവും എന്ന വിലയിരുത്തലാണെങ്ങും. 2030 വേൾഡ് എക്സ്പോ ആതിഥേയത്വം നേടി ഒരു വർഷത്തിനുള്ളിൽ 2034 ഫിഫ ലോകകപ്പിന്റെ ആതിഥേയത്വം കൂടി കൈവന്നതോടെ ലോകശ്രദ്ധ ഗൾഫ് തീരത്തെ ഈ സമ്പന്ന രാജ്യത്തേക്കായി. ലോകം സൗദി അറേബ്യയിലെത്തും. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ വളർച്ചക്ക് ഗതിവേഗം നൽകും ഈ ആഗോള ഇവന്റുകളുടെ നടത്തിപ്പിനുള്ള തയാറെടുപ്പുകൾ. ‘സൗദി വിഷൻ 2030’ന്റെ ലക്ഷ്യങ്ങൾക്കും ഉത്തേജനം നൽകുന്നതാണ് ഇത്.
ലോകകപ്പിനായുള്ള നിർമാണ പ്രവർത്തനങ്ങളും അതോടനുബന്ധിച്ചുള്ള സാധന സാമഗ്രികളുടെ ഉയരുന്ന ആവശ്യവും ഗതാഗത സംവിധാനങ്ങളുമെല്ലാം സൗദി അറേബ്യയുടെ സമ്പദ്വ്യവസ്ഥയിൽ വലിയൊരു സാമ്പത്തിക ഉണർവ് സൃഷ്ടിക്കും. ഇതുവഴി വിദേശ നിക്ഷേപങ്ങൾ രാജ്യത്തേക്ക് ഒഴുകി വരുന്നതോടൊപ്പം റീട്ടെയിൽ, കെട്ടിട നിർമാണം, വിനോദസഞ്ചാരം തുടങ്ങിയ മേഖലയിലും ഗണ്യമായ വളർച്ച ഉണ്ടാകും. ലോകകപ്പ് പോലുള്ള കാന്തികപ്രഭാവലയമുള്ള ആഗോള ഇവന്റുകൾ വലിയ അളവിൽ തൊഴിൽ സൃഷ്ടിക്കാനും വിദേശ കമ്പനികളെ സൗദിയിലേക്ക് ആകർഷിക്കാനുമുള്ള വലിയ അവസരങ്ങളാണ് തുറക്കുന്നത്.
വിനോദസഞ്ചാര മേഖലയിൽ ലോകകപ്പ് മുഖ്യപങ്കുവഹിക്കും. ലോകത്തിന്റെ നാനാദിക്കുകളിൽനിന്ന് ദശലക്ഷക്കണക്കിന് ആരാധകർ സൗദി അറേബ്യയിലെത്തുന്നത് രാജ്യത്തിന്റെ ചരിത്രപരവും സാംസ്കാരികവുമായ പൈതൃകങ്ങൾ ആഗോളവത്കരിക്കാൻ മികച്ച അവസരമാണ് ഒരുക്കുന്നത്. അൽഉലയിലെ പൈതൃക ശിലാശേഷിപ്പുകൾ, ദറഇയ്യയിലെ പൈതൃക നഗരങ്ങൾ, നിയോം പോലുള്ള ഭാവി നഗരങ്ങളിലെ അത്ഭുതങ്ങൾ എന്നിവ ലോകശ്രദ്ധ പിടിച്ചുപറ്റും. വിനോദ സഞ്ചാരമേഖലയിൽ അതിവേഗം കുതിക്കുന്ന സൗദി അറേബ്യക്ക് ഇതിലൂടെ ബഹുദൂരം പിന്നിടാനും അന്താരാഷ്ട്ര വിനോദസഞ്ചാരത്തിന്റെ പ്രഥമ കേന്ദ്രമെന്ന നിലയിൽ ഉയർന്നുവരാനും സാധിക്കും.
2034 ലോകകപ്പിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കൾ സ്വദേശികളും വിദേശികളുമടങ്ങുന്ന തൊഴിൽ അന്വേഷകരായിരിക്കും. ലോകകപ്പിനോടനുബന്ധിച്ചുള്ള നിർമാണ, ഗതാഗത സംവിധാനം, ഇവൻറ് മാനേജ്മെൻറ്, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകളിൽ ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. ലോകകപ്പ് സമയത്ത് സാങ്കേതിക വിദ്യ, സ്പോർട്സ് മാനേജ്മെൻറ്, ലോജിസ്റ്റിക്സ് എന്നീ മേഖലകളിൽ നിലവിൽ കാണപ്പെടുന്ന തൊഴിൽ ആവശ്യങ്ങൾ നവതലമുറക്ക് നിരന്തര തൊഴിൽ സുരക്ഷ നൽകുന്ന മാർഗങ്ങൾ നിർമിക്കും.
രാജ്യവികസനത്തിൽ പ്രധാനഘടകമായി മാറുന്ന മറ്റൊരു മേഖല പരിസ്ഥിതി സംരക്ഷണമാണ്. ലോകകപ്പ് സൗദിയുടെ സുസ്ഥിരത ആസൂത്രണങ്ങളിലേക്കുള്ള മറ്റൊരു കുതിപ്പായിരിക്കും. പരിസ്ഥിതി സൗഹൃദ സ്റ്റേഡിയങ്ങൾ നിർമിക്കുന്നത് മുതൽ കാർബൺ ഉൽപാദനം കുറക്കുന്നതിനുള്ള മാർഗങ്ങൾ ആരംഭിക്കുന്നതു വരെ ലോകകപ്പ് സൗദിയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി കൈകോർക്കും. പുനർനവീകരണ എനർജിയുടെ ഉപയോഗവും ജലസംരക്ഷണത്തിന്റെ സാധ്യതകളും ഈ പാരിസ്ഥിതിക ബദൽ വികസനത്തെ ലോകശ്രദ്ധയിലേക്ക് ഉയർത്തും.
സൗദി അറേബ്യയുടെ സാങ്കേതിക വിപ്ലവം ലോകകപ്പിന് കൂടുതൽ പ്രാധാന്യം നൽകുന്ന ഘടകമാണ്. ഫൈവ് ജി നെറ്റ്വർക്ക്, സ്മാർട്ട് സ്റ്റേഡിയങ്ങൾ, അത്യാധുനിക സെക്യൂരിറ്റി സാങ്കേതികവിദ്യ എന്നിവയിലൂടെ സൗദി ലോകമെങ്ങും സ്മാർട്ട് ടൂർണമെൻറ് സംവിധാനത്തിന്റെ മാതൃക സൃഷ്ടിക്കും. ഐ.ഒ.ടി (ഇന്റർനെറ്റ് ഓഫ് തിങ്സ്) അടങ്ങിയ സ്മാർട്ട് സ്റ്റേഡിയങ്ങൾ പ്രേക്ഷക അനുഭവങ്ങൾ മെച്ചപ്പെടുത്തുകയും രാജ്യത്തെ സാങ്കേതിക മേഖലയിൽ ശ്രദ്ധേയ മാറ്റങ്ങൾ കൊണ്ടുവരുകയും ചെയ്യും.
ലോകകപ്പ് രാജ്യത്തെ മാനവശേഷി വികസനത്തിനും തൊഴിൽ നിയമങ്ങൾ കൂടുതൽ തൊഴിലാളി സൗഹൃദമാക്കുന്നതിനും സാഹായിക്കും. ലോകകപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി രാജ്യത്തെ തൊഴിൽ നിയമങ്ങൾ അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി പരിഷ്കരിക്കപ്പെടുന്നതോടെ, വേതന സാമ്യം, തൊഴിൽ അവകാശങ്ങൾ, സുരക്ഷിത തൊഴിൽ സാഹചര്യങ്ങൾ എന്നിവയിൽ കൂടുതൽ ഗുണപരമായ മാറ്റങ്ങൾ സാധ്യമാക്കും. ഇത് സൗദിയെ ഒരു അത്യാധുനിക തൊഴിൽ വിപണിയായി ഉയർത്തുകയും രാജ്യത്തിന്റെ ആഗോള പ്രതിച്ഛായയെ മെച്ചപ്പെടുത്തുകയും ചെയ്യും.
അന്താരാഷ്ട്ര തലത്തിൽ, വിവിധ രാജ്യങ്ങളുമായുള്ള സമഗ്ര വ്യാപാര-വാണിജ്യ ബന്ധങ്ങൾ കൂടി ശക്തമാക്കുന്നതോടെ സൗദിയുടെ ദൗത്യങ്ങൾ ആഗോള തലത്തിൽ കൂടുതൽ ഉറപ്പാക്കപ്പെടും. ഇത് വെറും ഒരു കായിക മേളയല്ല, ആഗോളതലത്തിൽ സൗദിയുടെ വളർച്ചാ പ്രാധാന്യവും സാംസ്കാരിക ശേഷിയും തിരിച്ചറിയിക്കാൻ സൗദിക്ക് ലഭിച്ച ഏറ്റവും മികച്ച അവസരം കൂടിയാണ്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.