യാംബു: സൗദി അറേബ്യയുടെ വ്യവസായിക ഉൽപാദന സൂചികയിൽ പ്രകടമായ വളർച്ച റിപ്പോർട്ട് ചെയ്തു. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട ഇക്കഴിഞ്ഞ മാർച്ച് മാസത്തെ വ്യവസായിക ഉൽപാദന സൂചിക ഫലങ്ങളിലാണ് ഇക്കാര്യമുള്ളത്. കഴിഞ്ഞ വർഷത്തെ ഇതേ മാസത്തെ അപേക്ഷിച്ച് പൊതു സൂചികയിൽ രണ്ടു ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്.ഉൽപാദന മേഖലയിലെ വാർഷിക വളർച്ച 5.1 ശതമാനമാണ്. ജലവിതരണം, ശുചിത്വം, മാലിന്യ സംസ്കര ണം തുടങ്ങിയ മേഖലകളിലെ ഗണ്യമായ വളർച്ച ചൂണ്ടിക്കാണിക്കുന്നു. ഈ മേഖലകളിലെ 15 ശതമാനം വളർച്ച പ്രധാന നേട്ടമായി വിലയിരുത്തുന്നു. അതേസമയം, ഖനന, ക്വാറി മേഖലയിലെ വളർച്ചാ സൂചിക ര ണ്ടു ശതമാനം കുറയുകയാണുണ്ടായത്. വൈദ്യുതി, ഗ്യാസ്, എയർ കണ്ടീഷനിങ് വിതരണ മേഖല എന്നി വ വാർഷികാടിസ്ഥാനത്തിൽ ഒമ്പതു ശതമാനം കുറവ് നേരിട്ടതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
എണ്ണയുമായി ബന്ധപ്പെട്ട പ്രവർത്തനമേഖലയിൽ നേരിയ വളർച്ചയാണ് കൈവരിച്ചത്. വളർച്ച സൂചിക അഞ്ചു ശതമാനമാണ്. അതേസമയം എണ്ണയിതര വ്യവസായിക പ്രവർത്തനങ്ങൾ 2024 മാർച്ചിനെ അപേക്ഷി ച്ച് 5.6 ശതമാനം വർധന രേഖപ്പെടുത്തി. ഇത് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയിലെ തുടർച്ചയായ വൈവിധ്യ വൽക്കരണ ശ്രമങ്ങളെ പ്രതിഫലിപ്പിക്കുന്നു.
പ്രധാന മേഖലകളിലുടനീളമുള്ള ഉൽപാദനത്തിന്റെ അളവിലുണ്ടാകുന്ന മാറ്റങ്ങൾ നിരീക്ഷിക്കുന്നതിനായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് പ്രതിമാസ അടിസ്ഥാനത്തിൽ വ്യവസായിക ഉൽപാദന സൂചി ക പുറത്തിറക്കാറുണ്ട്. ഖനനം, ക്വാറി, നിർമാണം, യൂട്ടിലിറ്റികൾ, മാലിന്യ സംസ്കരണം എന്നിവയുൾപ്പെ ടെ വ്യവസായിക മേഖലയിലെ സ്ഥാപനങ്ങളിൽനിന്ന് ലഭിക്കുന്ന സ്ഥിതിവിവര കണക്കുകളുടെ ഡാറ്റയെ അടിസ്ഥാനമാക്കിയാണ് സൂചിക പുറത്തിറക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.