ജിദ്ദ : ലോകത്തെ ഏറ്റവും വലിയ എണ്ണ കമ്പനിയായ സൗദി അരാംകൊയ്ക്ക് ഈ വര്‍ഷം മൂന്നാം പാദത്തില്‍ 103.4 ബില്യൻ (10,340 കോടി) റിയാല്‍ ലാഭം. മൂന്നാം പാദത്തില്‍ കമ്പനി 99.74 ബില്യൻ റിയാല്‍ ലാഭം കൈവരിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം മൂന്നാം പാദത്തെ അപേക്ഷിച്ച് ഈ വർഷം മൂന്നാം പാദത്തില്‍ സൗദി അരാംകൊ ലാഭം 15.4 ശതമാനമായി കുറഞ്ഞു. 2023 മൂന്നാം പാദത്തില്‍ കമ്പനി 122.2 ബില്യൻ റിയാല്‍ ലാഭം നേടിയിരുന്നു.
ആഗോള വിപണിയില്‍ എണ്ണ വില കുറഞ്ഞതും എണ്ണ സംസ്കരണ മേഖലയില്‍ നിന്നുള്ള ലാഭം കുറഞ്ഞതുമാണ് കമ്പനിയുടെ ആകെ ലാഭത്തെ ബാധിച്ചത്. കഴിഞ്ഞ വർഷം മൂന്നാം പാദത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ പാദത്തില്‍ സൗദി അരാംകൊയുടെ ആകെ വരുമാനം 1.7 ശതമാനമായി കുറഞ്ഞു. കുറഞ്ഞു. മൂന്നാം പാദത്തില്‍ കമ്പനിയുടെ ആകെ വരുമാനം 416.6 ബില്യൻ റിയാലാണ്. നിരീക്ഷകര്‍ പ്രതീക്ഷിച്ചിരുന്ന ആകെ വരുമാനം 404.52 ബില്യൻ റിയാലാണ്.
മൂന്നാം പാദത്തെ ലാഭവിഹിതമായി ഓഹരിയൊന്നിന് 0.4815 റിയാല്‍ എന്ന തരത്തിൽ ആകെ 116.45 ബില്യൻ റിയാല്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചു. അടിസ്ഥാന ലാഭവിഹിതമായി 76.06 ബില്യൻ റിയാലും (ഓഹരിയൊന്നിന് 0.3145 റിയാല്‍) കമ്പനിയുടെ പ്രകടനവുമായി ബന്ധപ്പെട്ട ലാഭവിഹിതമായി 40.39 ബില്യൻ റിയാലും (ഓഹരിയൊന്നിന് 0.1670 റിയാല്‍) വിതരണം ചെയ്യാനാണ് തീരുമാനം.
കഴിഞ്ഞ വർഷം മൂന്നാം പാദത്തില്‍ ഓഹരിയുടമകള്‍ക്ക് ലാഭവിഹിതമായി വിതരണം ചെയ്തതിനെക്കാള്‍ ആറു ശതമാനം കൂടുതലാണ് ഇത്തവണ കമ്പനി വിതരണം ചെയ്യുന്നത്. മൂന്നാം പാദത്തില്‍ കൈവരിച്ച ലാഭത്തിന്റെ 113 ശതമാനമാണ് ലാഭവിഹിതമായി കമ്പനി വിതരണം ചെയ്യുന്നത്. ആകെ വരുമാനം 1.7 ശതമാനവും ലാഭം 15 ശതമാനവും കുറഞ്ഞിട്ടും തുടര്‍ച്ചയായി റെക്കോര്‍ഡ് തുക ലാഭവിഹിതമായി വിതരണം ചെയ്യുന്ന നാലാം പാദമാണിത്.
നേരത്തെ നീക്കിവെച്ച വന്‍ ലാഭം പ്രയോജനപ്പെടുത്തിയാണ് മൂന്നാം പാദത്തെ ലാഭവിഹിതമായി ഇക്കാലയളവില്‍ ആകെ കൈവരിച്ച ലാഭത്തെക്കാള്‍ ഉയര്‍ന്ന തുക കമ്പനി വിതരണം ചെയ്യുന്നത്. ലാഭവിഹിത വിതരണത്തെ കമ്പനിയുടെ പ്രകടനവുമായി ബന്ധിപ്പിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം മൂന്നാം പാദത്തിലാണ് സൗദി അരാംകൊ ആദ്യമായി പ്രകടനവുമായി ബന്ധിപ്പിച്ച ലാഭവിഹിതം വിതരണം ചെയ്തത്. ഇതിനു ശേഷം ഈ രീതിയില്‍ ലാഭവിഹിതം വിതരണം ചെയ്യുന്ന ആറാം പാദമാണിത്. മൂന്നാം പാദത്തിലെ ലാഭവിഹിതം ഈ മാസം 26 ന് കമ്പനി വിതരണം ചെയ്യും.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.