യാംബു: സൗദി അറേബ്യ പൂർണമായും ശൈത്യകാലത്തിലേക്ക് കടന്നു. വിവിധ പ്രദേശങ്ങളിൽ വരും ദിവസങ്ങളിൽ തണുപ്പ് കൂടുതൽ കടുക്കുമെന്നും ചിലയിടങ്ങളിൽ മഴയും മഞ്ഞുവീഴ്ചയുമുണ്ടാകുമെന്നും ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സൗദി സ്കൂളുകൾ 10 ദിവസത്തെ സെമസ്റ്റർ അവധിയിൽ പ്രവേശിച്ചതിനാൽ രക്ഷിതാക്കളുടെ ആശങ്കയുമൊഴിഞ്ഞിട്ടുണ്ട്. രാജ്യത്തിന്റെ പല പ്രദേശങ്ങളിലും താപനില ഗണ്യമായി കുറയുകയാണ്. മഴക്കും ശക്തമായ തണുത്ത കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകി.
തബൂക്ക്, വടക്കൻ അതിർത്തി പ്രദേശങ്ങൾ, മദീന, മക്ക, അൽ ജൗഫ്, ഖസിം, റിയാദ്, ഹാഇൽ, കിഴക്കൻ പ്രവിശ്യ എന്നീ മേഖലകളിലാണ് താപനില ഗണ്യമായി കുറയുകയും മഞ്ഞുണ്ടാവുകയും ചെയ്യുക. റിയാദ് പ്രവിശ്യയിൽ തണുപ്പ് കൂടാനും മഴ പെയ്യാനും സാധ്യതയുണ്ട്. റിയാദിലും മദീനയിലും താപനില രണ്ട് ഡിഗ്രി സെൽഷ്യസായി താഴ്ന്നേക്കും. ചിലയിടങ്ങളിൽ താപനില പൂജ്യത്തിന് താഴേക്കും പോയേക്കാനിടയുണ്ട്.
വടക്കൻ അതിർത്തിപ്രദേശങ്ങളിലും തബൂക്ക്, അൽ ജൗഫ്, ഹാഇൽ, ഖസീം, ജിസാൻ, അസീർ, അൽ ബാഹ, മക്ക മേഖലകളിലെ ഉയർന്ന പ്രദേശങ്ങളിൽ രാത്രിയിലും അതിരാവിലെയും ശക്തമായ മൂടൽ മഞ്ഞുണ്ടാവും. കിഴക്കൻ മേഖലയിലും മദീന, മക്ക മേഖലകളിലും വരും ദിവസങ്ങളിൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും കേന്ദ്രം പ്രവചിച്ചു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.