Breaking News

സമ്മാനം ജിൽജിൽ! യുഎസ് പ്രഥമവനിത ജിൽ ബൈഡന് നരേന്ദ്ര മോദി സമ്മാനിച്ചത് 17.15 ലക്ഷത്തിന്റെ വജ്രം.

വാഷിങ്ടൻ : യുഎസ് പ്രസിഡന്റ് ജോ ബൈഡനും കുടുംബത്തിനും 2023ൽ ലഭിച്ചതിൽ ഏറ്റവും വിലപിടിച്ച സമ്മാനം നൽകിയത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി . പ്രഥമവനിത ജിൽ ബൈഡനാണ് 20,000 യുഎസ് ഡോളർ (17.15 ലക്ഷം രൂപ) വിലയുള്ള 7.5 കാരറ്റ് വജ്രം മോദി നൽകിയത്. നിലവിൽ വൈറ്റ്ഹൗസിലെ ഈസ്റ്റ് വിങ്ങിൽ സൂക്ഷിച്ചിട്ടുള്ള വജ്രം എന്തുചെയ്യുമെന്ന ചോദ്യത്തോട് പ്രഥമവനിതയുടെ ഓഫിസ് പ്രതികരിച്ചിട്ടില്ല. വിദേശനേതാക്കളിൽനിന്ന് 480 ഡോളറിലേറെ വിലയുള്ള ഉപഹാരം ലഭിച്ചാൽ അക്കാര്യം അറിയിക്കണമെന്നാണു നിയമം.
ഇംപീച്ച് ചെയ്യപ്പെട്ട ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോൽ, ബ്രൂണയ് സുൽത്താൻ, യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി തുടങ്ങിയവർ ജോ ബൈഡനും ഉപഹാരം നൽകിയിട്ടുണ്ട്. സിഐഎ ഡയറക്ടർ വില്യം ബേൺസും വിലയേറിയ ഉപഹാരം സ്വീകരിച്ചവരിൽ പെടുന്നു. സിഐഎ ഉദ്യോഗസ്ഥർക്കു ലഭിക്കുന്ന ഉപഹാരങ്ങൾ നശിപ്പിക്കുകയാണ് പതിവ്. 1.32 ലക്ഷം ഡോളർ വിലവരുന്ന സമ്മാനങ്ങൾ കഴിഞ്ഞവർഷം നശിപ്പിച്ചു. ഇതിലധികവും വാച്ചുകളാണ്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

4 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

4 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.