യാംബു : സൗദിയുടെ വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങളിലും ഇടിമിന്നലോടു കൂടിയ മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ചൊവ്വാഴ്ച വരെ രാജ്യത്തിന്റെ കിഴക്കൻ മേഖല, നജ്റാൻ, അൽ ബാഹ, അസീർ, ജിസാൻ എന്നിവിടങ്ങളിൽ മിതമായതോ കനത്തതോ ആയ മഴയും മദീന, വടക്കൻ അതിർത്തി, അൽ ഖസീം, ഹാഇൽ എന്നിവിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയും പൊടിപടലങ്ങൾ നിറഞ്ഞ കാറ്റും പ്രതീക്ഷിക്കാം. മക്ക മേഖലയിൽ പൊടിക്കാറ്റും മിതമായതോ കനത്തതോ ആയ മഴയും ആലിപ്പഴ വർഷവും ഉണ്ടായേക്കാം.
റിയാദ് മേഖലയെയും സാമാന്യം ശക്തമായ മഴ ബാധിക്കാൻ സാധ്യതയുണ്ട്. കിഴക്കൻ മേഖല, അൽ ജൗഫ്, വടക്കൻ അതിർത്തി, തബൂക്ക് മേഖലയുടെ തീരപ്രദേശങ്ങൾ എന്നിവിടങ്ങളിൽ രാത്രിയിലും അതിരാവിലെയും തുടരുന്ന മൂടൽമഞ്ഞ് വരും ദിവസങ്ങളിലും പ്രതീക്ഷിക്കാം. ചെങ്കടലിൽ തിരമാലകൾ രണ്ട് മീറ്റർ ഉയർന്നേക്കാം. കടൽ പൊതുവെ ശാന്തമായിരിക്കും.
കഴിഞ്ഞ ദിവസങ്ങളിൽ മഴയുണ്ടായ പല പ്രദേശങ്ങളിലും വരും ദിവസങ്ങളിലും മഴ പെയ്യാനുള്ള സാധ്യത കാലാവസ്ഥ കേന്ദ്രം പ്രവചിച്ചതോടെ പ്രദേശവാസികൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. താഴ്ന്ന പ്രദേശങ്ങളിൽ മഴമൂലം വെള്ളപ്പൊക്കവും താഴ്വാരങ്ങളിൽ കുത്തൊഴുക്കും ഉണ്ടാവാൻ സാധ്യതയുണ്ട്. അതിനാൽ ഇവിടങ്ങളിൽ താമസിക്കുന്നവർ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറിനിൽക്കാനും സുരക്ഷാ മുൻകരുതലുകൾ എടുക്കാനും പൗരന്മാരോടും താമസക്കാരോടും ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് അഭ്യർഥിച്ചു.
മസ്കത്ത്: സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര് : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.