Breaking News

സൗദിയും യുഎസ്സും തമ്മില്‍ പതിനെട്ട് കരാറുകള്‍ ഒപ്പുവെച്ചു

ഊര്‍ജ്ജം, ബഹിരാകാശം, അടിസ്ഥാന സൗകര്യ വികസനം എന്നീ മേഖലകളില്‍ സഹകരണം, നിക്ഷേപം 

 

ജിദ്ദ അമേരിക്കയുമായി പതിനെട്ട് കരാറുകളില്‍ സൗദി അറേബ്യ ഒപ്പുവെച്ചു. ആരോഗ്യം, ബഹിരാകാശം, ഊര്‍ജ്ജം എന്നീ മേഖലകളില്‍ നിക്ഷേപവും സഹകരണവും ഉറപ്പു വരുത്തുന്നതാണ് കരാറുകള്‍.

വാര്‍ത്താവിനിമയം, വിവരസാങ്കേതികം, എന്നി മേഖലകളിലും അമേരിക്കയുടെ സഹകരണം ഉണ്ടാകും.

സൗദി അറേബ്യയുടെ വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായാണ് കരാറുകള്‍. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ സന്ദര്‍ശനത്തോട് അനുബന്ധിച്ചാണ് കരാറുകള്‍ ഒപ്പുവെച്ചത്.

ബോയിംഗ് എയ്‌റോസ്‌പേസ്, റെയ്തിയോന്‍ ഡിഫന്‍സ് ഇന്‍ഡസ്ട്രീസ്, മെഡിട്രോണിക് ആന്‍ഡ് ഡിജിറ്റല്‍ ഡയഗോനിക്‌സ്, ഐക്വിയ തുടങ്ങിയ യുഎസ് കമ്പനികളുമായും സഹകരണ കരാര്‍ ഒപ്പുവെച്ചു.

നാസയുമായി ചൊവ്വ, ചന്ദ്ര പര്യവേഷണങ്ങള്‍ക്കുള്ള കരാറും സൗദി അറേബ്യ ഒപ്പുവെച്ചു.

വാര്‍ത്താവിനിമയ രംഗത്ത് 5ജി, 6ജി എന്നീ സേവനങ്ങള്‍ക്കായി യുഎസ് നാഷണല്‍ കമ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ അഡ്മിനിസ്‌ട്രേഷനുമായിി സൗദി ടെലികോം വകുപ്പ് ഒപ്പുവെച്ചു.

രോഗ്യ രംഗത്ത് പരിശീലനത്തിനും സാങ്കേതിക വിദ്യ കൈമാറ്റത്തിനും ഇരു രാജ്യങ്ങളും ഒപ്പുവെച്ചു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

5 hours ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

4 days ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.