Breaking News

സൗദിയിൽ ‘സമ്മർ വിത്ത് ലുലു’: വൻ ഓഫറുകളും ആകർഷക സമ്മാനങ്ങളും

റിയാദ് ∙ വേനൽക്കാലത്തെ ഉത്സവമാക്കി മാറ്റി ലുലു ഹൈപ്പർമാർക്കറ്റുകൾ ‘സമ്മർ വിത് ലുലു’ ഷോപ്പിംഗ് കാമ്പയിൻ ആരംഭിച്ചു. രാജ്യത്തെ എല്ലാ ലുലു ശാഖകളിലുമാണ് കാമ്പയിൻ നടപ്പാക്കുന്നത്. ജോയ് ആലൂക്കാസ് ഉൾപ്പെടെയുള്ള പ്രമുഖ ബ്രാൻഡുകളുമായി സഹകരിച്ചാണ് ലുലു ഇത്തവണത്തെ ഓഫറുകളും സമ്മാനങ്ങളും ഒരുക്കിയത്.

ജൂലൈ 9 മുതൽ ആഗസ്റ്റ് 26 വരെ നീളുന്ന ഈ കാമ്പയിൻ ഉപഭോക്താക്കൾക്കായി വിവിധ വിഭാഗങ്ങളിൽ വൻ വിലക്കിഴിവുകളും അവിസ്മരണീയ സമ്മാനങ്ങളും വാഗ്ദാനം ചെയ്യുന്നു.

ആഡംബര സമ്മാനങ്ങൾ: ഡയമണ്ടുകളും വൗച്ചറുകളും

10 ലക്ഷം റിയാൽ മൂല്യമുള്ള ഡയമണ്ട് ആഭരണങ്ങൾ, നെക്‌ലസുകൾ, പ്രത്യേക ഗിഫ്റ്റ് വൗച്ചറുകൾ എന്നിവ കാമ്പയിനിന്റെ ഭാഗമായുള്ള നറുക്കെടുപ്പിൽ പങ്കെടുത്ത് നേടാം. ലുലു സ്റ്റോറുകളിൽ കാണുന്ന QR കോഡ് സ്കാൻ ചെയ്താൽ ഉപഭോക്താക്കൾക്ക് നറുക്കെടുപ്പിൽ പങ്കെടുക്കാം.

ഏത് വിഭാഗത്തിലും ഓഫറുകൾ

വേനലിന്റെ ആവേശം വർദ്ധിപ്പിക്കുന്ന തരത്തിൽ വിവിധ വിഭാഗങ്ങളിലായി പ്രത്യേക ഡീലുകളും ഓഫറുകളും കാത്തിരിക്കുന്നു. പ്രധാന വിഭാഗങ്ങൾ ഇവയാണ്:

  • ലുലു സമ്മർ സ്‌റ്റൈൽ – വേനൽക്കാല വസ്ത്രങ്ങളും ഫാഷൻ തുണിത്തരങ്ങളും
  • സീസൺ ടു ഗ്ലോ – സ്‌കിൻ കെയറും പെർസണൽ കെയറും
  • ഹെൽത്തി ഈറ്റ്‌സ് – ആരോഗ്യകരമായ ഭക്ഷണ വസ്തുക്കൾ
  • ചില്ല് ഔട്ട് വിത് സ്കൂപ്സ് – ഐസ്‌ക്രീം വൈവിധ്യങ്ങൾ
  • ചിൽ മോഡ് ഓൺ – തണുപ്പുള്ള പാനീയങ്ങൾ
  • കൂൾ വിത് നേച്ചർ – പഴങ്ങൾ, നാടൻ ഉൽപ്പന്നങ്ങൾ
  • സ്വീറ്റ് സിംഫണി – മധുരപലഹാരങ്ങൾ
  • ഗെയിം ഓൺ, ഹെല്ലോ സമ്മർ – ഗെയിമിങ്ങ് ഉപകരണങ്ങളും സൺഗ്ലാസുകളും

ലുലുവിലെ സമ്മർ കാർണിവൽ, ഗെയിമിങ് മത്സരങ്ങൾ, ഫാമിലി ഫൺ സോണുകൾ തുടങ്ങിയവയും ഉപഭോക്താക്കൾക്ക് വിപുലമായ അനുഭവം നൽകും. ഷോപ്പിംഗിനൊപ്പം വിനോദവും സമ്മാനവും ഒരുമിച്ചുള്ള വേനൽക്കാല അനുഭവമായി ‘സമ്മർ വിത് ലുലു’ മാറുന്നു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.