റിയാദ് : രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിയോടു കൂടിയ മഴ പെയ്യും. മക്കയിലും റിയാദിലും പേമാരിക്ക് സാധ്യത. ബുധനാഴ്ച വരെ മഴ കനക്കും. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം. സൗദിയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും ഇടിയോടു കൂടിയ കനത്ത മഴ ബുധനാഴ്ച വരെ തുടരും. മക്കയിൽ പേമാരിയ്ക്കും ആലിപ്പഴം വീഴാനും സാധ്യതയുണ്ട്.ശക്തമായ പൊടിക്കാറ്റും ഉണ്ടാകും. മക്ക നഗരം, ജിദ്ദ, ബഹ്റ, അൽ ജുമും, റാബിഗ്, ഖൊലെയ്സ്, അൽ കാമൽ എന്നിവിടങ്ങളിലും കനത്ത മഴ പെയ്യുമെന്ന് സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി.
തെയ്ഫ്, മയ്സൻ, അൽ മുവെയ്, തുർബ, അൽ ഖുർമ, റാനിയ, അൽ ലെയ്ത്, അൽ ഖുൻഫുദ എന്നിവിടങ്ങളിലും മഴ കനക്കും. റിയാദ് മേഖലയിലും ശക്തമായ മഴയ്ക്കൊപ്പം ആലിപ്പഴം വീഴും. തബൂഖ്, അൽ ജൗഫ്, വടക്കൻ അതിർത്തികൾ, ഹെയ്ൽ, ഖ്വാസിം, കിഴക്കൻ പ്രവിശ്യകൾ, മദീന എന്നിവിടങ്ങളിലും മഴ രൂക്ഷമാകുമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ജാഗ്രത വേണം
മഴ ശക്തമാകുന്ന സമയങ്ങളിൽ പൊതുജനങ്ങൾ സുരക്ഷിതരായിരിക്കണമെന്നും താഴ്വരകൾ, വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള പ്രദേശങ്ങൾ എന്നിവിടങ്ങളിലേക്കുള്ള സന്ദർശനങ്ങൾ, കടലിൽ നീന്തൽ എന്നിവ ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്. ഔദ്യോഗിക സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ നൽകിയിരിക്കുന്ന സുരക്ഷാ നിർദേശങ്ങൾ പൊതുജനങ്ങൾ പാലിക്കണമെന്നും സിവിൽ ഡിഫൻസ് അധികൃതർ ഓർമ്മപ്പെടുത്തി.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.