റിയാദ് : സൗദിയിൽ ഫൈനൽ എക്സിറ്റ് ലഭിക്കാൻ ഇഖാമയിൽ ചുരുങ്ങിയത് 30 ദിവസത്തെ കാലാവധിയുണ്ടായിരിക്കണമെന്ന് ജവാസാത് വ്യക്തമാക്കി. മുപ്പതു ദിവസത്തിൽ അധികവും 60 ദിവസത്തിൽ കുറവുമാണ് ഇഖാമയിലെ കാലാവധിയെങ്കിൽ ഇഖാമയിൽ ശേഷിക്കുന്ന അതേകാലാവധിയിലാണ് ഫൈനൽ എക്സിറ്റ് വീസ അനുവദിക്കുക.
ഇഖാമയിലെ കാലാവധി 30 ദിവസത്തിൽ കുറവാണെങ്കിൽ വിദേശികൾക്ക് ഫൈനൽ എക്സിറ്റ് വീസ അനുവദിക്കാൻ കഴിയില്ലെന്നും ഇത്തരം സാഹചര്യങ്ങളിൽ ഫൈനൽ എക്സിറ്റ് ലഭിക്കാൻ ആദ്യം ഇഖാമ പുതുക്കണമെന്നും അറിയിച്ചു. അതേസമയം 60 ദിവസ കാലാവധിയുള്ള ഫൈനൽ എക്സിറ്റ് വീസ ഇഷ്യു ചെയ്യണമെങ്കിൽ ഇഖാമയിൽ 60 ദിവസത്തിൽ കൂടുതൽ കാലാവധി ഉണ്ടായിരിക്കണം. ഫൈനൽ എക്‌സിറ്റ് വീസയിൽ രേഖപ്പെടുത്തിയ കാലാവധിക്കുള്ളിൽ സൗദിയിൽ നിന്ന് പുറത്ത് പോയിരിക്കണം.
ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവന പ്ലാറ്റ്ഫോം ആയ അബ്‌ശിർ, അബ്ശിർ ബിസിനസ്, മുഖീം പോർട്ടൽ എന്നിവ വഴി തൊഴിലുടമകൾക്കും കുടുംബനാഥന്മാർക്കും തങ്ങളുടെ തൊഴിലാളികൾക്കും കുടുംബാംഗങ്ങൾക്കും ഫൈനൽ എക്സിറ്റ് വീസ നൽകാൻ സാധിക്കും.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.