Breaking News

സൗദിയിൽ തൊഴിൽ നിയമങ്ങളും പിഴകളും പുതുക്കി; നിയമലംഘനങ്ങൾക്കെതിരെ കർശന നടപടികൾ

റിയാദ്: സൗദിയിലെ തൊഴിൽ നിയമങ്ങളിലും അവ ലംഘിക്കുന്നതുമായി ബന്ധപ്പെട്ട പിഴകളിലും വലിയ പരിഷ്കാരങ്ങൾ കൊണ്ടുവന്നു. തൊഴിൽ മേഖലയിലെ സുതാര്യതയും കൃത്യതയും ഉറപ്പാക്കുന്നതിനാണ് പുതിയ നിയമങ്ങൾ നടപ്പിലാക്കിയതെന്ന് മാനവ വിഭവ ശേഷി-സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.

പ്രധാന നിയമ ലംഘനങ്ങൾക്കും പിഴകൾക്കും മാർഗ്ഗനിർദേശങ്ങൾ:

  • ലൈസൻസില്ലാതെ റിക്രൂട്ട് ചെയ്‌തു തൊഴിലാളികളെ നിയമിക്കൽ, ഔട്സോഴ്സിങ് സേവനങ്ങൾ നൽകൽ, തൊഴിൽ ഏജൻസികൾ നടത്തുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവക്ക് 2,00,000 മുതൽ 2,50,000 റിയാൽ വരെ പിഴ ചുമത്തപ്പെടും.
  • സൗദി പൗരന്മാരെ ലൈസൻസില്ലാതെ നിയമിക്കൽ: 2,00,000 റിയാൽ പിഴ.
  • വർക്ക് പെർമിറ്റില്ലാതെ വിദേശികളെ നിയമിക്കൽ: ഒരു തൊഴിലാളിക്കായി 10,000 റിയാൽ വരെ പിഴ. തൊഴിലാളികളുടെ എണ്ണത്തിനെനുസരിച്ച് പിഴയുടെ തുകയും ഉയരും.
  • സൗദികൾക്ക് മാത്രം നിശ്ചയിച്ച ജോലികൾക്ക് വിദേശികളെ നിയമിക്കൽ, അല്ലെങ്കിൽ സാധുവായ തൊഴിൽ ബന്ധമില്ലാതെ സൗദികളെ രജിസ്റ്റർ ചെയ്യൽ: 2,000 മുതൽ 8,000 റിയാൽ വരെ പിഴ.
  • ഒരു തൊഴിലുടമ മറ്റു തൊഴിലുടമയ്ക്കോ സ്വന്തം അക്കൗണ്ടിനോ വേണ്ടി ജീവനക്കാരനെ അനുവദിക്കുന്നത്: 10,000 മുതൽ 20,000 റിയാൽ വരെ പിഴ.
  • തൊഴിലാളി അന്യ തൊഴിലുടമക്ക് വേണ്ടി നിയമവിരുദ്ധമായി ജോലി ചെയ്യുന്നത്: 5,000 റിയാലിൽ നിന്ന് ആരംഭിക്കുന്ന പിഴ ലഭിക്കും.

പുതിയ പ്രവണതകൾക്ക് അനുസൃതമായ മാറ്റങ്ങൾ

വിദൂര ജോലി (Remote Work), ഫ്ലെക്സിബിൾ വർക്ക് എന്നീ പുതിയ തൊഴിൽ രീതികളെക്കുറിച്ചുള്ള നിയമപരമായ വ്യക്തതയും പുതിയ ഉത്തരവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തൊഴിൽ വ്യവസ്ഥകൾ കൂടുതൽ സമുദായപക്ഷവും നിയമാനുസൃതവുമായ രീതിയിലാക്കുക എന്നതാണ് ലക്ഷ്യം.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.