Breaking News

സൗദിയിൽ തദ്ദേശീയമായി നിർമിച്ച ഡ്രോൺ ആകാശത്തിലൂടെ ഇതാദ്യമായി പറന്നു.

റിയാദ്: സൗദിയിൽ തദ്ദേശീയമായി നിർമിച്ച ഡ്രോൺ ആകാശത്തിലൂടെ ഇതാദ്യമായി പറന്നു. ഖസീം പ്രവിശ്യ ഗവർണർ അമീർ ഫൈസൽ ബിൻ മിഷാലാണ് ബൂറൈദയിലെ യുണൈറ്റഡ് ഡിഫൻസ് കമ്പനി നിർമിച്ച ഡ്രോൺ അൽ അരീദിന്‍റെ ഉദ്ഘാടനം നിർവ്വഹിച്ചത്. കൂടാതെ ബുറൈദയിലെ സെക്കൻഡ് ഇൻഡസ്ട്രിയൽ സിറ്റിലയിലെ ഡ്രോൺ ഫാക്ടറി കേന്ദ്രത്തിന്റെ ഓഫിസ് ഉദ്ഘാടനവും ഗവർണർ നിർവഹിച്ചു. സൈനിക, പ്രതിരോധ, സുരക്ഷ വ്യവസായങ്ങളിൽ വൈദഗ്ധ്യമുള്ള ഖുദ്റ ഹോൾഡിങ് ഗ്രൂപ്പിന്‍റെ കീഴിലുള്ള കമ്പനികളിലൊന്നാണ് ഇത്.
പ്രദേശത്ത് ഡ്രോണുകൾ നിർമിക്കുന്ന ഫാക്ടറി സന്ദർശിക്കാനായതിലും വീക്ഷിക്കാനായതിലും അഭിമാനിക്കുന്നുവെന്ന് ഗവർണർ പറഞ്ഞു. രാജ്യത്ത് സൈനിക ഉപകരണ നിർമാണം സ്വദേശിവത്കരിക്കാനുള്ള കിരീടാവകാശിയുടെ നിർദേശങ്ങളുടെ ഫലമാണിത്. ഇത്തരത്തിലുള്ള വികസിത വ്യവസായങ്ങൾക്ക് അദ്ദേഹമാണ് മാർഗ്ഗരൂപം നിർമ്മിച്ചത്.
‘വിഷൻ 2030’ പ്രകാരം സൈനിക വ്യവസായവൽകരണത്തിന്‍റെ ശതമാന തോത് ഉയർത്തുക, സൈനിക വ്യവസായങ്ങൾ സ്വദേശിവത്കരിക്കുക, യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നിവയെക്കുറിച്ചുള്ള കിരീടാവകാശിയുടെ അഭിലാഷം ഉദ്ഘാടനത്തോടൊപ്പമുള്ള അവതരണത്തിൽ ഇടംപിടിച്ചിരുന്നു.രാജ്യത്തിന് ഡ്രോൺ നിർമാണത്തിൽ സ്വയംപര്യാപ്തതക്ക് മാത്രമല്ല, ഭാവിയിൽ അവ നിർമിച്ച് കയറ്റുമതി ചെയ്യാനും ആഗ്രഹിക്കുന്നതായി ഗവർണർ വ്യക്തമാക്കി.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.