റിയാദ്: സൗദിയിൽ ഗതാഗത നിയമലംഘന പിഴകൾക്ക് പ്രഖ്യാപിച്ച ഇളവ് കാലയളവ് അവസാനിക്കാൻ ഇനി 9 ദിവസം കൂടി മാത്രം. 2024 ഏപ്രിൽ വരെ ചുമത്തിയ പിഴകൾ 50 ശതമാനം ഇളവോടെ അടക്കാൻ അനുവദിച്ച കാലാവധിയാണ് ഈ മാസം 18ന് അവസാനിക്കുന്നത്. വിവിധ ട്രാഫിക് നിയമലംഘനങ്ങൾക്ക് ചുമത്തിയ പിഴകൾ ഒന്നിച്ചോ ഓരോന്നായോ അടക്കാവുന്ന ഇളവും നൽകിയിട്ടുണ്ടെന്നും ഈ അവസരം ഉപയോഗപ്പെടുത്തി ട്രാഫിക് പിഴകൾ അടക്കാൻ ജാഗ്രത പാലിക്കണമെന്നും ജനറൽ ട്രാഫിക് വകുപ്പ് ആവശ്യപ്പെട്ടു. ഏപ്രിൽ 18ന് ശേഷം പിഴകൾ അടക്കാൻ ഇളവ് ലഭിക്കില്ലെന്നും ആഭ്യന്തര മന്ത്രാലയം ആവർത്തിച്ച് മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ വർഷം ഒക്ടോബർ 18 വരെയായിരുന്നു ആദ്യം ഇളവ് പ്രഖ്യാപിച്ചിരുന്നത്. സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെയും നിർദേശത്തെ തുടർന്ന് ഈ വർഷം ഏപ്രിൽ 18 വരെ ഇളവ് കാലാവധി ദീർഘിപ്പിക്കുകയായിരുന്നു. പൊതുസുരക്ഷയെ ബാധിക്കുന്ന ഗുരുതരമായ നിയമലംഘനങ്ങൾ പിഴയുടെ ആനുകൂല്യത്തിൽ ഉൾപ്പെടില്ല.
മയക്കുമരുന്നോ അല്ലെങ്കിൽ നിരോധിത വസ്തുക്കളോ ഉപയോഗിച്ച് വാഹനമോടിച്ചപ്പോൾ ഉണ്ടായ പിഴകൾ, 120 കിലോമീറ്റർ വേഗത പരിധിയുള്ള റോഡുകളിൽ മണിക്കൂറിൽ 50 കിലോമീറ്ററിൽ കൂടുതൽ വേഗതയിലോ 140 കിലോമീറ്റർ വേഗത പരിധിയുള്ള റോഡുകളിൽ മണിക്കൂറിൽ 30 കിലോമീറ്ററിൽ കൂടുതൽ വേഗതയിലോ ഡ്രൈവ് ചെയ്തത് മൂലമുണ്ടായ പിഴകൾ എന്നിവയും ഗുരുതരമായ നിയമ ലംഘനങ്ങളാണ്. ഇതിനൊന്നും ഇളവ് ലഭിക്കില്ല.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.