റിയാദ് : സൗദി അറേബ്യയിൽ അവയവദാനത്തിന് തയ്യാറാകുന്നവരുടെ എണ്ണത്തിൽ വലിയ വർധനവ് രേഖപ്പെടുത്തുന്നു. സൗദി സെന്റർ ഫോർ ഓർഗൻ ട്രാൻസ്പ്ലാൻറേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം 2024 ൽ ജീവിച്ചിരിക്കുന്നവരിൽ നിന്ന് 1,706 അവയവങ്ങൾ മാറ്റിവച്ചു. ഇത് 2023 ലെ കണക്കുകളേക്കാൾ 4.9% കൂടുതലാണ്. ഇതിൽ 1,284 വൃക്ക മാറ്റിവയ്ക്കലുകളും 422 കരൾ മാറ്റിവയ്ക്കലുകളും ഉൾപ്പെടുന്നു.
കേന്ദ്രത്തിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, തവക്കൽന ആപ്പ് വഴി മരണശേഷം അവയവദാനം ചെയ്യാൻ സന്നദ്ധത അറിയിച്ചവരുടെ എണ്ണം 540,346 ആയി ഉയർന്നു. കഴിഞ്ഞ വർഷം മരണാനന്തര ദാതാക്കളിൽ നിന്ന് 393 അവയവങ്ങൾ മാറ്റിവച്ചു. ഇത് മുൻ വർഷത്തെ അപേക്ഷിച്ച് 12.3% വർധനവാണ്. പോസ്റ്റ്‌മോർട്ടം ചെയ്തവരുടെ അവയവങ്ങളിൽ നിന്ന് 203 വൃക്കകൾ, 101 കരളുകൾ, 40 ഹൃദയങ്ങൾ, 34 ശ്വാസകോശങ്ങൾ, 15 പാൻക്രിയാസ്, 67 കോർണിയകൾ, 7 ഹൃദയ വാൽവുകൾ എന്നിവ മാറ്റിവച്ചു എന്ന് റിപ്പോർട്ടിൽ പറയുന്നു.
2024 ലെ കണക്കനുസരിച്ച്, ഒരു ദശലക്ഷം ജനസംഖ്യയിൽ 59.5% എന്ന നിരക്കിലാണ് സൗദിയിൽ അവയവം മാറ്റിവയ്ക്കൽ നടന്നത്. കൂടാതെ, ഒരു ദാതാവിൽ നിന്ന് ശരാശരി ഒരു അവയവം എന്നതിൽ നിന്ന് 39% വർധനവ് ഉണ്ടായി. 2024 ലെ മൂന്നാം പാദത്തിൽ ആരംഭിച്ച ദേശീയ കുടുംബ വൃക്ക വിനിമയ പരിപാടിയിലൂടെ പത്തൊൻപത് പേർക്ക് ഇതിനോടകം പ്രയോജനം ലഭിച്ചു.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.