സൗദി അറേബ്യയില്‍ സ്വദേശിവല്‍ക്കരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുന്നു. ഈ വര്‍ഷം 11 മേഖലകള്‍ കൂടി സൗദിവല്‍ക്കരിക്കുമെന്ന് തൊഴില്‍-സാമൂഹിക ക്ഷേമ മന്ത്രി അഹമ്മദ് അല്‍റാജ്ഹി അറിയിച്ചു
റിയാദ്: സൗദി അറേബ്യയില്‍ സ്വദേശിവല്‍ക്കരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുന്നു. ഈ വര്‍ഷം 11 മേഖലകള്‍ കൂടി സൗദിവല്‍ക്കരിക്കുമെന്ന് തൊഴില്‍-സാ മൂ ഹികക്ഷേമ മന്ത്രി അഹമ്മദ് അല്‍റാജ്ഹി അറിയിച്ചു. റിയാദ് ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ആസ്ഥാനത്ത് വ്യവസായികളുമായി നടത്തിയ കൂടിക്കാഴ്ച യില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2022 വര്‍ഷാവസാനത്തിന് മുമ്പ് സ്വദേശിവല്‍ക്കരിക്കുന്ന 11 പുതിയ മേഖലകളില്‍ പ്രോജക്ട് മാനേ ജ്മെന്റ് പ്രൊഫഷനുകള്‍, സംഭരണം, ഭക്ഷണം, മരുന്ന് തുടങ്ങിയവ ഉള്‍ പ്പെടുന്നതായി മന്ത്രി വെളി പ്പെടുത്തി. വിശദാംശങ്ങള്‍ പിന്നീട് ലഭ്യമാവും. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സൗദികളുടെ എണ്ണം 2.13 ദശലക്ഷമാക്കി ഉര്‍ത്താന്‍ ഇതി ലൂടെ സാധിക്കുമെന്നാണ് മന്ത്രാലയത്തിന്റെ പ്രതീക്ഷ. തൊഴിലില്ലായ്മ നിരക്ക് 9.7 ശതമാനമായി കുറയ്ക്കുന്നതിലും സ്ത്രീകളുടെ സാമ്പത്തിക പങ്കാളിത്തം 35.6 ശതമാനമായി ഉയര്‍ത്തുന്നതിലും സ്വദേശിവല്‍ക്കരണം നിര്‍ണായകമാവുമെന്നും മന്ത്രി പറഞ്ഞു.
സ്വദേശികള്‍ക്ക് ജോലി നല്‍കുന്നതില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ കാണിക്കുന്ന താല്‍പര്യത്തെയും ശ്രമങ്ങളെയും മന്ത്രി പ്രശംസിച്ചു. സഊദി വിഷന്‍-2030ന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ ബി സിനസുകാരുടേയും സ്ത്രീകളുടെയും പങ്കാളിത്തം പ്രധാനമാണ്. സ്വകാര്യസ്ഥാപനങ്ങള്‍ തൊ ഴില്‍ നിയമചട്ടങ്ങള്‍ പാലിക്കുന്നതിന്റെ നിരക്ക് 98 ശതമാനമെത്തിയതായും വേതന സംരക്ഷണ നിയമം ഏകദേശം 80 ശതമാനം മേഖലകളിലും നടപ്പാക്കിയതായും അഹമ്മദ് അല്‍റാജ്ഹി പറ ഞ്ഞു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.