Breaking News

സൗദിയിലെ വിനോദസഞ്ചാര കേന്ദ്രമായ സിന്ദാല ദ്വീപ് തുറക്കുന്നു.

നിയോം ∙ ചെങ്കടലിലെ ആഗോള ആഡംബര സമുദ്ര വിനോദസഞ്ചാര കേന്ദ്രമായ സിന്ദാല ദ്വീപ് തുറക്കുന്നതായി സൗദി അറേബ്യയുടെ നിയോം ഡയറക്ടർ ബോർഡ് അറിയിച്ചു. 2022 ഡിസംബറിൽ കിരീടാവകാശിയും നിയോം ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സ് ചെയർമാനുമായ മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ച സിന്ദാല നിയോമിന്റെ വികസനത്തിലെ നാഴികക്കല്ലാണ്.
സങ്കൽപ്പത്തിൽ നിന്ന് യാഥാർത്ഥ്യത്തിലേക്ക് സിന്ദാലയെ രൂപാന്തരപ്പെടുത്തുന്നതിന് നാല് പ്രാദേശിക കരാർ പങ്കാളികളും 60 ഓളം സബ് കോൺട്രാക്ടർമാരുമുൾപ്പെടെ 30,000 തൊഴിലാളികളാണ് രണ്ടു വർഷം കൊണ്ട് ഇതിന് പിന്നിൽ പ്രവർത്തിച്ചത്. ഈ അവസരം ആഘോഷിക്കുന്നതിനായി അതിഥികളുടെ ആദ്യ സംഘത്തെ സിന്ദാല സ്വാഗതം ചെയ്തു.
സന്ദര്‍ശകര്‍ക്കു മുന്നില്‍ തുറക്കുന്ന നിയോമിലെ ആദ്യ കേന്ദ്രമാണ് സിന്ദാല ദ്വീപ്. വടക്ക് പടിഞ്ഞാറൻ സൗദി അറേബ്യയിലെ നിയാം തീരപ്രദേശത്ത് നിന്ന് അഞ്ച് കിലോമീറ്റർ അകലെ ചെങ്കടലിലെ തിളങ്ങുന്ന നീല ജലാശയത്തിൽ സ്ഥിതി ചെയ്യുന്ന സിന്ദല 840,000 ചതുരശ്ര മീറ്റർ വ്യാപിച്ചുകിടക്കുന്നു.
സാങ്കേതികവിദ്യയും വാസ്തുവിദ്യാ മികവും കൊണ്ട് മെച്ചപ്പെടുത്തിയ നൂതനമായ രൂപകല്‍പനയും പ്രകൃതി സൗന്ദര്യവും സിന്ദാലയില്‍ സമന്വയിക്കുന്നു. മറീനകളുടെയും ഉല്ലാസ നൗകകളുടെയും രൂപകല്‍പനയില്‍ ലോകത്തെ മുന്‍നിര സ്ഥാപനമായ ലൂക്കാ ഡിനിയാണ് സിന്ദാല വികസന പദ്ധതി രൂപകല്‍പന ചെയ്തത്.2028-ഓടെ പ്രതിദിനം 2,400 അതിഥികളെ സ്വാഗതം ചെയ്യുന്ന തരത്തിൽ സജ്ജീകരിച്ചിരിക്കുന്ന സിന്ദാല സൗദി വിഷൻ 2030 ന് അനുസൃതമായി രാജ്യത്തിന്റെ വളർന്നുവരുന്ന ഹോസ്പിറ്റാലിറ്റി, ടൂറിസം വ്യവസായങ്ങളെ പിന്തുണയ്ക്കുകയും സമ്പദ്‌വ്യവസ്ഥയുടെ വൈവിധ്യവൽക്കരണത്തിന് സഹായിക്കുകയും ചെയ്യുന്ന ഏകദേശം 3,500 തൊഴിലവസരങ്ങൾ സൃഷ്ടിക്കും.
യൂറോപ്പ്, സൗദി അറേബ്യ , ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഉല്ലാസ നൗകകള്‍ക്കും കപ്പലുകള്‍ക്കും എളുപ്പത്തിലും സുഗമമായും സിന്ദാലയിലെത്താന്‍ കഴിയും. സിന്ദാലയുടെ ഉദ്ഘാടനത്തോടെ രാജ്യത്തിന്റെ പുതിയ ആഡംബര ടൂറിസത്തെ പിന്തുണയ്ക്കാൻ നിയോം പ്രതിജ്ഞാബദ്ധമാണെന്നും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെയും സൗദി വിഷൻ 2030ന്റെയും ദീർഘവീക്ഷണമുള്ള നേതൃത്വത്തിന്റെ സാക്ഷ്യമാണ് ചെങ്കടലിലേക്കുള്ള കവാടമായ ഈ സുപ്രധാന ലക്ഷ്യസ്ഥാനത്തിന്റെ സാക്ഷാത്കാരമെന്ന് നിയാം ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ നദ്മി അൽ-നസ്ർ പറഞ്ഞു.
440 മുറികള്‍, 88 വില്ലകള്‍, 218 ഹോട്ടല്‍ അപാര്‍ട്ട്‌മെന്റുകള്‍ എന്നിവ നല്‍കുന്ന മൂന്നു രാജ്യാന്തര ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങള്‍ സിന്ദാല സന്ദര്‍ശകര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ലഭ്യമാക്കുന്നു. ദ്വീപ് സന്ദര്‍ശിക്കാനുള്ള ബുക്കിങ് വിവരങ്ങള്‍ നിയോമിന്റെ ടൂറിസം മേഖലാ ചാനലുകള്‍ വഴി ഉടന്‍ ലഭ്യമാകും.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

2 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

2 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

2 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

2 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

2 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

2 months ago

This website uses cookies.