Breaking News

സൗദിയിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ 26 ശതമാനത്തിന്റ വളർച്ച; കൂടുതൽ ഇടപാടുകളും റിയാദിൽ

റിയാദ് : സൗദിയിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ 26 ശതമാനത്തിന്റെ വളർച്ച. 10.3 ബില്യൺ റിയാൽ മൂല്യമുള്ള 7,038 റിയൽ എസ്റ്റേറ്റ് ഇടപാടുകളാണ് ആകെ നടന്നത്. ജനറൽ റിയൽ എസ്റ്റേറ്റ് അതോറിറ്റിയാണ് കണക്കുകൾ പുറത്തു വിട്ടത്. ചതുരശ്ര മീറ്ററിന് 349 റിയാലായി നിലവിലെ മൂല്യം ഉയർന്നിട്ടുണ്ട്. കഴിഞ്ഞ ആഴ്ച്ച ഇത് 277 റിയാൽ ആയിരുന്നു. മേഖലയിലെ ഏറ്റവും കൂടുതൽ ഇടപാടുകൾ നടന്നത് തലസ്ഥാനമായ റിയാദിലാണ്. 1,469 ഇടപാടുകളാണ് റിയാദിൽ മാത്രം നടന്നത്. 3.3 ബില്യൺ റിയാൽ മൂല്യമുള്ള ഇടപാടുകളാണിത്.
മക്ക, മദീന, ജിദ്ദ, ദമ്മാം, അബഹ, തബൂക്ക്, ഹാഇൽ എന്നീ പ്രദേശങ്ങളാണ് തൊട്ട് പുറകിൽ. റിയാദിൽ തന്നെ ഏറ്റവും കൂടുതൽ ഇടപാടുകൾ നടന്നത് നമർ പ്രദേശത്തായിരുന്നു. മക്കയിലെ ഇടപാടുകളുടെ എണ്ണം 220 ആയും ഉയർന്നു. മദീനയിൽ 255ഉം, ജിദ്ദയിൽ 926ഉം, ദമ്മാമിൽ 214ഉം ഇടപാടുകൾ നടന്നതായാണ് കണക്കുകൾ. മന്ദഗതി മറികടന്ന് രാജ്യത്തെ റിയൽ എസ്റ്റേറ്റ് വിപണി പുരോഗമിച്ചുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.