Saudi Arabia

സൗദിയില്‍ ഇന്ത്യന്‍ സ്‌കൂളുകള്‍ സെപ്തംബറില്‍ തുറക്കും ; രണ്ടു ഡോസ് വാക്സിന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് പ്രവേശനം

രണ്ടു ഡോസ് വാക്സിന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമേ സ്‌കൂളില്‍ പ്രവേശനമുണ്ടാകൂ എന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇനിയും ധാരാളം കുട്ടികള്‍ വാക്സിനേഷന്‍ പൂര്‍ത്തി യാക്കാനുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്

റിയാദ്: സൗദി അറേബ്യയിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ ഈ മാസം 29ന് തുറക്കും. ഏഴ് മുതലുള്ള ക്ലാ സിലെ വിദ്യാര്‍ഥികളാണ് സ്‌കൂളുകളില്‍ ഹാജരാവേണ്ടത്. ബാക്കിയുള്ള ക്ലാസുകള്‍ ഒക്ടോബര്‍ 30ന് ശേഷമായിരിക്കും ആരംഭിക്കുക. രണ്ടു ഡോസ് വാക്സിന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമേസ്‌ കൂളില്‍ പ്രവേശനമുണ്ടാകൂ എന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇനിയും ധാരാളം കുട്ടി കള്‍ വാക്സിനേഷന്‍ പൂര്‍ത്തിയാക്കാനുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.

സ്‌കൂളിലെ എല്ലാവരുടെയും ആരോഗ്യവിവരങ്ങള്‍ ലഭ്യമാകുന്ന സംവിധാനം കഴിഞ്ഞ ദിവസം നിലവില്‍ വന്നു. ഇതനുസരിച്ച് എത്ര കുട്ടികള്‍ വാക്സിനെടുത്തിട്ടുണ്ടെന്നും എത്ര പേര്‍ക്ക് കോവിഡ് ബാധിച്ചിട്ടുണ്ടെന്നും മറ്റും സ്‌കൂളധികൃതര്‍ക്ക് അറിയാനാവും. അറ്റകുറ്റ പണികളെല്ലാം പൂര്‍ത്തി യാക്കി ക്ലാസുകള്‍ നിശ്ചിത ദിവസങ്ങളില്‍ തുടങ്ങാനുള്ള ഒരുക്കത്തിലാണ് സ്‌കൂളധികൃതര്‍. സര്‍ ക്കാറിന്റെ കൃത്യമായ നിര്‍ദേശങ്ങള്‍ വരും ദിവസങ്ങളിലുണ്ടാവുമെന്നാണ് പ്രതീക്ഷ.

എന്നാല്‍, നാട്ടിലുള്ള അധ്യാപകരും വിദ്യാര്‍ഥികളും നേരിട്ട് സൗദി അറേബ്യയിലേക്ക് പ്രവേശിക്കു ന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല. നില വില്‍ ഇന്ത്യക്ക് പുറത്ത് മറ്റൊരു രാജ്യത്ത് 14 ദിവസം താമസിച്ച ശേഷമാണ് അധ്യാപകര്‍ സൗദിയിലെത്തുന്നതെങ്കിലും ഭാരിച്ച ചെലവ് കാരണം കുടും ബങ്ങളെ ഇവിടെയെത്തിക്കാന്‍ രക്ഷിതാക്കള്‍ തയ്യാറാവുന്നില്ല. ഇതോടെ സ്‌കൂളുകള്‍ തുറന്നാലും ഓണ്‍ലൈന്‍ പഠന സംവിധാനം നിലനിര്‍ത്തേണ്ടിവരുമെന്നാണ് സ്‌കൂള്‍ മാനേജ്മെന്റുകളുടെ അഭിപ്രായം.

ഇന്ത്യയടക്കം പ്രവേശന വിലക്കുള്ള രാജ്യങ്ങളില്‍ പോയി തിരിച്ചുവരാന്‍ സാധിക്കാത്ത സ്‌കൂള്‍ സ്റ്റാഫിന്റെ വിവരങ്ങള്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന് എല്ലാ സ്‌കൂള്‍ അധികൃതരും നേരത്തെ സമര്‍പ്പിച്ചിരുന്നു.

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

4 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.