റിയാദ്: സൗദി അറേബ്യയിൽ ആദ്യത്തെ ‘ഡിജിറ്റൽ ജീവനക്കാരന്’ നിയമനം. വിമാനത്താവളങ്ങളിൽ പ്രവർത്തിക്കുന്ന സൗദി ഗ്രൗണ്ട് സർവിസസ് കമ്പനിയാണ് ഗ്രൗണ്ട് ഹാൻഡ്ലിങ് ജോലിക്ക് ‘ഡിജിറ്റൽ ജീവനക്കാരനെ’ നിയമിച്ചത്. ഇതിന്റെ ഉദ്ഘാടനം ഗതാഗത, ലോജിസ്റ്റിക്സ് മന്ത്രി എൻജി. സ്വാലിഹ് ബിൻ മനാസർ അൽ ജാസർ നിർവഹിച്ചു. സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി പ്രസിഡന്റ് അബ്ദുൽ അസീസ് അൽ ദുവൈലെജ്, സൗദി ഗ്രൗണ്ട് സർവിസസ് കമ്പനി സി.ഇ.ഒ മുഹമ്മദ് ബിൻ അബ്ദുൽ കരീം മാസി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
സൗദി ഗ്രൗണ്ട് സർവിസസ് കമ്പനിയുടെ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ ആൻഡ് പ്രോസസ് ഓട്ടോമേഷൻ സ്ട്രാറ്റജിയുടെ ചട്ടക്കൂടിലാണ് കമ്പനിക്ക് വേണ്ടി പ്രവർത്തിക്കാൻ ഡിജിറ്റൽ ജീവനക്കാരനെ രൂപകൽപന ചെയ്തിരിക്കുന്നത്. ആധുനിക സാങ്കേതിക വിദ്യയുടെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും വിശാലവും പരിമിതികളില്ലാത്തതുമായ സൗകര്യങ്ങൾ ഉപയോഗിച്ച് പ്രവർത്തനങ്ങൾ മികവുറ്റതാക്കാനുള്ള കമ്പനിയുടെ ശ്രമങ്ങളും സ്ഥാപനങ്ങളിൽ അതിന്റെ ഗുണപരമായ സ്വാധീനം നടപ്പാക്കുന്നതിന്റെയും ഭാഗമാണ് ഇത്.
‘ഡിജിറ്റൽ ജീവനക്കാരന്’ പ്രഫഷനൽ കാർഡും നിയമന ഉത്തരവും മന്ത്രി കൈമാറി. ഈ ഡിജിറ്റൽ ജീവനക്കാരൻ തന്നെ ഏൽപിച്ച ജോലികൾ സ്വമേധയാ എളുപ്പത്തിലും വേഗത്തിലും ചെയ്യും. ഇതിലൂടെ പ്രതിവർഷം 10,000 മണിക്കൂർ ലാഭിക്കാനാവും. ഗ്രൗണ്ട് ഹാൻഡ്ലിങ്ങുമായി ബന്ധപ്പെട്ട പതിവുജോലികളാണ് ചെയ്യുക. ഹാജർ മാനേജ്മെന്റ്, വേഗത്തിലുള്ള റിപ്പോർട്ടിങ്, ഡാറ്റ വിശകലനം എന്നിവ ചുമതലകളിലുൾപ്പെടുന്നു.
ആവശ്യമായ കൃത്യത പാലിക്കുന്നതിനും പ്രവർത്തന ആവശ്യകതകൾക്ക് അനുസൃതമായി ടീമുകളുടെ സന്നദ്ധത തത്സമയം ഉറപ്പാക്കുന്നതിനും ഇത് സഹായിക്കും. ഇത് ഉൽപാദനക്ഷമത വർധിപ്പിക്കുകയും വിമാന കമ്പനികൾക്കും യാത്രക്കാർക്കും നൽകുന്ന സേവനങ്ങളുടെ നിലവാരം ഉയർത്തുകയും ചെയ്യും. ആവർത്തിച്ചുള്ള മനുഷ്യപ്രവർത്തനം വേണ്ടിവരുന്ന ജോലികൾക്ക് പകരം തന്ത്രപരമായ ജോലികളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് സമയവും പരിശ്രമവും ലാഭിക്കാനാകും.
ആവശ്യമായ കൃത്യത പാലിക്കുന്നതിനും പ്രവർത്തന ആവശ്യകതകൾക്ക് അനുസൃതമായി ടീമുകളുടെ സന്നദ്ധത തത്സമയം ഉറപ്പാക്കുന്നതിനും ഇത് സഹായിക്കും. ഇത് ഉൽപാദനക്ഷമത വർധിപ്പിക്കുകയും വിമാന കമ്പനികൾക്കും യാത്രക്കാർക്കും നൽകുന്ന സേവനങ്ങളുടെ നിലവാരം ഉയർത്തുകയും ചെയ്യും. ആവർത്തിച്ചുള്ള മനുഷ്യപ്രവർത്തനം വേണ്ടിവരുന്ന ജോലികൾക്ക് പകരം തന്ത്രപരമായ ജോലികളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് സമയവും പരിശ്രമവും ലാഭിക്കാനാകും.
ഇത് നൽകുന്ന സേവനങ്ങളുടെ നിലവാരത്തെ ക്രിയാത്മകമായി പ്രതിഫലിപ്പിക്കുന്നുവെന്നും ഗതാഗത മന്ത്രി പറഞ്ഞു. പ്രകടനത്തിന്റെയും സേവനങ്ങളുടെയും നിലവാരം ഉയർത്തുന്നതിന് ആധുനിക സാങ്കേതികവിദ്യയുടെ ഉപയോഗം വിപുലീകരിക്കാൻ കമ്പനി ആഗ്രഹിക്കുന്നുവെന്ന് സൗദി ഗ്രൗണ്ട് സർവിസസ് കമ്പനിയുടെ സി.ഇ.ഒ പറഞ്ഞു.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.