Breaking News

ലുലുവിൽ വീണ്ടുമെത്തുന്നു, ഉപഭോക്താക്കൾ കാത്തിരുന്ന ‘ലുലു ഓൺ സെയിൽ കാമ്പയിൻ’, എല്ലാറ്റിനും 50 ശതമാനം കിഴിവ്​

റിയാദ്​: സൗദി അറേബ്യയിലെ എല്ലാ ലുലു സ്​റ്റോറുകളിലും സമാനതകളില്ലാത്ത ഷോപ്പിങ്​ അനുഭവം വാഗ്​ദാനം ചെയ്യുന്ന ‘ലുലു ഓൺ സെയിൽ കാമ്പയിൻ’ വീണ്ടുമെത്തുന്നു. മാർച്ച് 19 മുതൽ 22 വരെ നാല് ദിന ഷോപ്പിങ്​ ഫെസ്​റ്റിവൽ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളുടെ അതിവിപുല ശേഖരവും വമ്പിച്ച വിലക്കിഴിവുമായി ഉപഭോക്താക്കളെ അതിശയിപ്പിക്കും. ഈദ്​ ഷോപ്പിങ്ങിനും മറ്റും 50 ശതമാനം കിഴിവും അവിശ്വസനീയ ഡീലുകളുമാണ്​ വാഗ്​ദാനം ചെയ്യുന്നത്​.
ഉപഭോക്താക്കൾ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലുലു ഓൺ സെയിൽ (എൽ.ഒ.എസ്​​) കാമ്പയിൻ ആരംഭിക്കാൻ രാജ്യത്തെ മുഴുവൻ ലുലു ഹൈപ്പർമാർക്കറ്റുകളും ഒരുങ്ങിക്കഴിഞ്ഞു. ഇത് രണ്ടാം തവണയാണ്, രാജ്യത്തെ ലുലു ഉപഭോക്താക്കൾക്ക് ഈ സവിശേഷ വിൽപനമേള ആസ്വദിക്കാൻ അവസരം ലഭിക്കുന്നത്. ഈദ് ആഘോഷങ്ങൾക്ക് ആവശ്യമായ എല്ലാറ്റിനും പുറമെ ദൈനംദിന അവശ്യവസ്തുക്കൾ, ഇലക്ട്രോണിക്സ്, ഫാഷൻ, വീട്ടുപകരണങ്ങൾ തുടങ്ങി നിരവധി ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം വിലക്കിഴിവാണ്​ ലഭിക്കുന്നത്​.
റീട്ടെയിൽ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ഷോപ്പിങ്​ ഫെസ്​റ്റിവലുകളിൽ ഒന്നായി​ ലുലു ഓൺ സെയിൽ മാറിക്കഴിഞ്ഞു​. സമൂഹത്തി​െൻറ നാനതുറകളിൽനിന്നുള്ള ഉപഭോക്താക്കളിൽനിന്ന്​ വ്യാപകമായ പങ്കാളിത്തമാണ്​ ഇതിന്​ ലഭിക്കുന്നത്​. അവർക്ക്​ അത്​ ആവേശം പകരുകയും ചെയ്യുന്നു. വൻ വിജയമായിരുന്നു ആദ്യ ഫെസ്​റ്റിവൽ. അതിനോളം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഉപഭോക്താക്കൾക്ക്​ ഇത്തവണ കൂടുതൽ ലാഭകരവും മികച്ച ഡീലുകളുമുള്ള ഷോപ്പിങ്​ അനുഭവമാണ്​ സമ്മാനിക്കുന്നത്​. ഓരോ ഉപഭോക്താവിനും ആവശ്യമായതെന്തോ അത്​ കൃത്യമായി ലഭിക്കുന്നുണ്ടെന്ന്​ ലുലു ഉറപ്പാക്കുന്നു.
കാമ്പയി​െൻറ ഭാഗമായി, ലുലു വിവിധ ഉൽപ്പന്നങ്ങൾക്ക് അസാധാരണമായ വിലക്കിഴിവുകളാണ്​ ഉറപ്പാക്കിയിരിക്കുന്നത്​. ബന്ധുമിത്രാദികൾ ഒരുമിച്ചുചേരുന്ന ഈദ് ആഘോഷങ്ങൾക്ക്​ ആവശ്യമായ പലചരക്ക് സാധനങ്ങൾ, പുതിയ ഉൽപ്പന്നങ്ങൾ, ബേക്കറി, മറ്റ് ഭക്ഷ്യവസ്തുക്കൾ എന്നിവ വാങ്ങു​േമ്പാൾ ഗണ്യമായ ലാഭം ഉപഭോക്താക്കൾക്ക്​ പ്രതീക്ഷിക്കാം. കൂടാതെ ഇലക്​ട്രോണിക്​സ്​ സെക്ഷനിൽ ഗാഡ്‌ജെറ്റുകൾ, ടെലിവിഷനുകൾ, വീട്ടുപകരണങ്ങൾ എന്നിവക്ക്​ ശ്രദ്ധേയമായ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്​.
ഫാഷൻ പ്രേമികൾക്ക് ബ്രാൻഡഡ് വസ്ത്രങ്ങൾ, ഫാഷൻ ആക്‌സസറികൾ, പാദരക്ഷകൾ, സ്‌പോർട്‌സ് വസ്ത്രങ്ങൾ, ബാഗുകൾ എന്നിവയിൽ മികച്ച ഡീലുകൾ പ്രതീക്ഷിക്കാം. പെരുന്നാൾ ആഘോഷിക്കാൻ തയ്യാറെടുക്കുന്നവർക്ക് ഗൃഹാലങ്കാരം, ആഭരണങ്ങൾ, സമ്മാനങ്ങൾ, ഉത്സവകാല അവശ്യവസ്തുക്കൾ എന്നിവയിൽ മികച്ച ഓഫറുകൾ ലഭിക്കും. ഈദ് ഷോപ്പിങ്ങിന്​ ഏറ്റവും അനുയോജ്യമായ സമയമായിരിക്കും ഈ ഫെസ്​റ്റിവൽ കാലം.
പണം രൊക്കം നൽകാനില്ലെന്നുവെച്ച്​ ഷോപ്പിങ് മുടക്കേണ്ടതില്ല. തവണകളായി പണം അടയ്​ക്കാനുള്ള സൗകര്യങ്ങൾ ഉപഭോക്താക്കളുടെ തെരഞ്ഞെടുപ്പിന്​ അനുയോജ്യമായ വിധത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്​. ‘ടാബി’, ‘തമാറ’ എന്നീ ആപ്പുകളിലൊന്ന്​ തെരഞ്ഞെടുത്ത്​ തവണകളായി പണമടയ്ക്കാം. അല്ലെങ്കിൽ ‘അഖ്‌വാര’ എന്ന ആപ്പിലൂടെ അടവ്​ തവണ 36 മാസം വരെ നീട്ടാം. ഇത് എളുപ്പവും ബജറ്റ് സൗഹൃദവുമായ ഷോപ്പിങ്​ അനുഭവം ഉറപ്പാക്കുന്നു. എല്ലാ ഉൽപ്പന്നങ്ങൾക്കും അവിശ്വസനീയമായ ഡീലുകളോടെ, ഈദിനും അതിനുശേഷവും നിങ്ങൾക്ക് ആവശ്യമുള്ളതെല്ലാം ലഭിക്കാനുള്ള ഉപഭോക്താക്കളുടെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമാണ് ലുലു ഓൺ സെയിൽ!

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.