യുവാവിനെ വെട്ടിക്കൊലപ്പെടുത്തി വഴിയരികില്‍ ഉപേക്ഷിച്ച കേസില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു
തിരുവനന്തപുരം: യുവാവിനെ വെട്ടിക്കൊലപ്പെടുത്തി വഴിയരികില്‍ ഉപേക്ഷിച്ച കേസില്‍ നാല് പേര്‍ അറസ്റ്റില്‍. ചിറയിന്‍കീഴ് സ്വദേശികളായ ശ്രീക്കുട്ടന്‍ എന്നറിയപ്പെടുന്ന അഭിജിത്, ജിത്തു എന്നറിയപ്പെടുന്ന സിനോഷ്, സുധീഷ്, സ്‌നേഹന്‍ എന്നിവരാണ് അറസ്റ്റിലായത്. മുന്‍ വൈരാഗ്യം ആണ് കൊലപാതകത്തില്‍ കലാശിച്ചത്.
ചിറയിന്‍കീഴ് തെക്കേ അരയതുരുത്തി സ്വദേശി അജിത്തിനെ (25)യാണ് മുടപുരം ചേമ്പുംമൂല നെല്പാടങ്ങള്‍ക്ക് നടുവിലുള്ള മുക്കോണി തോടിന്റെ നടവരമ്പില്‍ തലയിലും കാലിലും ദേഹത്തും വെട്ടേറ്റ് മരിച്ച നിലയില്‍ നാട്ടുകാര്‍ കണ്ടത്. അജിത്ത് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി യാ ണ്. പ്രതികളും കൊല്ലപ്പെട്ട അജിത്തും പരിചയക്കാരാണ്. സ്‌നേഹം നടിച്ച് കൂട്ടിക്കൊണ്ടു പോയ ശേഷം വെട്ടിക്കൊല്ലുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു.
അറസ്റ്റിലായ പ്രതി അഭിജിത്തിനെ നിരവധി തവണ അജിത് ഉപദ്രവിച്ചെന്നും തുടര്‍ന്ന് അഭിജിത് സംഘം ചേര്‍ന്നെത്തി മര്‍ദിക്കുകയായിരുന്നെന്നും അത് കൊലപാതകത്തില്‍ അവസാനിക്കുക യായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്. കേസില്‍ ഇനിയും നാലോളം പ്രതികള്‍ കൂടി പിടിയിലാവാനു ണ്ടെന്ന് പൊലീസ് പറയുന്നു.
വ്യാഴാഴ്ച രാത്രി 9 മണിയോടെയാണ് കൊലപാതം നടന്നതെന്ന് കരുതുന്നു. അന്ന് 8 മണിയോടെ അഭിജിത്ത്, അജിത്തിനെ സ്‌നേഹം നടിച്ച് വിളിച്ച് ബൈക്കില്‍ കയറ്റി കൊല നടന്ന സ്ഥലത്തേക്ക് കൊണ്ടുവരികയായിരുന്നു. ആളൊഴിഞ്ഞ പ്രദേശത്തെത്തിയശേഷം മറ്റ് പ്രതികളുമായി കൂട്ടം ചേര്‍ന്ന് വെട്ടിയും കുത്തിയും ആക്രമിച്ചു. അജിത്ത് പുഴയില്‍ ചാടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും പിന്നാലെയെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തി മൃതദേഹം വഴിയരികില്‍ ഉപേക്ഷിക്കുകയാ യിരുന്നു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.