കോഴിക്കോട് പോവുകയായിരുന്ന കണ്ടെയ്‌നര്‍ ലോറിയെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ ലോറിക്കടിയിലേക്ക് മറിയുകയായിരു ന്നു. ഇരുവരും അപകടസ്ഥലത്തു തന്നെ മരിച്ചു
കൊച്ചി : നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ കണ്ടെയ്‌നര്‍ ലോറിക്കടിയിലേക്കു മറിഞ്ഞ് യുവദമ്പതികള്‍ മരി ച്ചു. കൊടുങ്ങല്ലൂരിന് സമീപം കാര പുതിയ റോഡിനടുത്ത് നെടുംപറമ്പില്‍ അബ്ദുല്‍ കരീമിന്റെ മകന്‍ മുഹമ്മദ് ഷാന്‍ (ഷാനു- 33), ഭാര്യ ഹസീന (30) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചേ മുക്കാലോടെ കോട്ടപ്പുറം-മൂത്തകുന്നം പാലത്തിലായിരുന്നു അപകടം.
കോഴിക്കോട് പോവുകയായിരുന്ന കണ്ടെയ്‌നര്‍ ലോറിയെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ ലോറിക്കടിയിലേക്ക് മറിയുകയായിരു ന്നു. ഇരുവരും അപകടസ്ഥലത്തു തന്നെ മരിച്ചു. സൗദിയില്‍ ഡ്രൈവര്‍ ആയിരുന്ന ഷാന്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് നാട്ടിലെത്തിയത്. ക്വാറ ന്റീന്‍ പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസമാണ് വീടിന് പുറത്തിറങ്ങിയത്.
ഭാര്യയുമൊത്ത് എറണാകുളം ലിസി ആശുപത്രിയില്‍ പോയി മടങ്ങുന്ന വഴിയായിരുന്നു അപകടം. കോവിഡ് ബാധിതയായിരുന്ന ഹസീന ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് രോഗമുക്തി നേടിയത്. ഇരുവരുടെയും ഖബറടക്കം ഇന്ന് എറിയാട് കടപ്പൂര് പള്ളിയില്‍ നടക്കും.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.