Home

സ്‌കാനിങ് സെന്ററില്‍ നഗ്‌ന ചിത്രം പകര്‍ത്തിയ കേസ്; പ്രതി കൂടുതല്‍ സ്ത്രീകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി

അടൂരില്‍ സ്‌കാനിങ് സെന്ററില്‍ യുവതിയുടെ നഗ്നദൃശ്യം പകര്‍ത്തിയ സംഭവത്തില്‍ യുവാവിന്റെ മൊബൈല്‍ഫോണ്‍ കൈയ്യോടെ പിടികൂടിയത് കേസില്‍ നിര്‍ണായ കമായി

പത്തനംതിട്ട : അടൂരില്‍ സ്‌കാനിങ് സെന്ററില്‍ യുവതിയുടെ നഗ്നദൃശ്യം പകര്‍ത്തിയ സംഭവത്തില്‍ യു വാവിന്റെ മൊബൈല്‍ഫോണ്‍ കൈയ്യോടെ പിടികൂടിയത് കേസില്‍ നിര്‍ണായകമായി. ചെറിയ വെട്ടം കണ്ണിലുടക്കിയതാണ് യുവതിക്ക് സംശയം തോന്നാന്‍ കാരണം. പിന്നാലെ മൊബൈല്‍ ഫോണ്‍ യുവതി കൈക്കലാക്കുകയും ചെയ്തു. വീഡിയോ എടുക്കുന്ന കാര്യം യുവതി തിരിച്ചറിഞ്ഞെന്ന് മനസിലായ റേഡി യോഗ്രാഫര്‍ മൊബൈല്‍ഫോണ്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചെങ്കിലും യുവതി നല്‍കിയില്ല.

റേഡിയോഗ്രാഫര്‍ക്കെതിരെ കൂടുതല്‍ കേസുകള്‍
യുവതിയുടെ നഗ്‌ന ചിത്രം പകര്‍ത്തിയ കേസില്‍ അറസ്റ്റിലായ റേഡിയോഗ്രാഫര്‍ അംജി ത്തിനെതിരെ കൂടുതല്‍ കേസുകള്‍. സ്‌കാനിങിന് എത്തിയ മറ്റു സ്ത്രീകളുടെയും ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയെന്ന് കണ്ടെത്തിയോടെയാണ് നടപടി. ഇതിന് മുന്‍പ് ജോലി ചെയ്ത സ്ഥലത്തും പ്രതി സമാനമായ കുറ്റകൃത്യം നടത്തിയതായി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.

തുടര്‍ന്ന് വീട്ടുകാരെ ബന്ധപ്പെടുകയും അവരുടെ നിര്‍ദ്ദേശ പ്രകാരം പൊലീസിനെ വിവരം അറിയിക്കു കയുമായിരുന്നു.സംഭവത്തില്‍ ദൃശ്യം പകര്‍ത്തിയ റേഡിയോഗ്രാഫര്‍ കൊല്ലം കടയ്ക്കല്‍ സ്വദേശി അന്‍ജി ത്താണ് അറസ്റ്റിലായത്. അടൂര്‍ ജനറല്‍ ആശുപത്രിക്ക് സമീപത്തെ സ്‌കാനിങ് സെന്ററിലാണ് സംഭവം. രണ്ട് മാസം മുന്‍പാണ് ഈ സ്‌കാനിങ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. അന്ന് മുതല്‍ ഇയാള്‍ ഇവിടു ത്തെ ജീവനക്കാരനാണ്.

നിലവില്‍ സമാനമായ മറ്റു സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.ദൃശ്യങ്ങള്‍ പകര്‍ത്തുകയും പി ന്നീട് ഡിലീറ്റ് ചെയ്യുകയോ അല്ലെങ്കില്‍ മറ്റാര്‍ക്കെങ്കിലും അയച്ചുകൊടുക്കുകയോ ചെയ്തിട്ടുണ്ടോ എന്നും ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമാകും.

ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വാങ്ങാന്‍ അ ന്വേഷണ സംഘം ശ്രമിക്കുന്നുണ്ട്. ഇതിനുള്ള അപേക്ഷ അടുത്ത ദിവസം കോടതിയില്‍ സമര്‍പ്പിക്കും. സംഭവത്തില്‍ മന്ത്രി വീണ ജോര്‍ജ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. ആരോഗ്യ വകുപ്പ് ഡയ റക്ടര്‍ക്കാണ് നടപടി സ്വീകരി ക്കാന്‍ മന്ത്രി വീണ ജോര്‍ജ് നിര്‍ദ്ദേശം നല്‍കിയത്. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.