ജിദ്ദ : സ്വർണ വില കുതിച്ചുയരുന്നതിനിടയിലും സ്വർണത്തിന്റെ കരുതൽ ശേഖരം വർധിപ്പിച്ച് അറബ് രാജ്യങ്ങൾ. കഴിഞ്ഞ വര്‍ഷാവസാനത്തെ കണക്കുകള്‍ പ്രകാരം അറബ് രാജ്യങ്ങളുടെ പക്കല്‍ ഏകദേശം 1,630 ടണ്‍ കരുതല്‍ സ്വര്‍ണ ശേഖരമുണ്ട്. ഇതിന്റെ 20 ശതമാനവും സൗദി അറേബ്യയുടെ കൈവശമാണ്– 323.1 ടണ്‍ കരുതല്‍ സ്വര്‍ണ ശേഖരം. ഏറ്റവും കൂടുതല്‍ സ്വര്‍ണ ശേഖരമുള്ള അറബ് സെന്‍ട്രല്‍ ബാങ്കാണ് സൗദി സെന്‍ട്രല്‍ ബാങ്ക്.
കഴിഞ്ഞ വര്‍ഷാവസാനത്തെ കണക്കുകള്‍ പ്രകാരം സൗദി അറേബ്യയുടെ സ്വര്‍ണ ശേഖരം ആഗോള സ്വര്‍ണ ശേഖരത്തിന്റെ 0.9 ശതമാനമാണ്. ആഗോള സ്വര്‍ണ ശേഖരം 36,200 ടണ്‍ ആണ്. ആഗോള സ്വര്‍ണ ശേഖരത്തിന്റെ 4.5 ശതമാനം അറബ് രാജ്യങ്ങളിലാണ്. ലോകത്ത് ഏറ്റവും സ്വര്‍ണ ശേഖരമുള്ള രാജ്യങ്ങളുടെയും സ്ഥാപനങ്ങളുടെയും പട്ടികയില്‍ സൗദി അറേബ്യ 18-ാം സ്ഥാനത്താണ്. ഐ.എം.എഫും യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കും ഈ പട്ടികയിലുണ്ട്. ഈ രണ്ടു സ്ഥാപനങ്ങളെയും മാറ്റിനിര്‍ത്തിയാല്‍ ലോകത്ത് ഏറ്റവുമധികം സ്വര്‍ണ ശേഖരമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ സൗദി അറേബ്യ 16-ാം സ്ഥാനത്താണ്.
കഴിഞ്ഞ വര്‍ഷം അറബ് രാജ്യങ്ങള്‍ കരുതല്‍ സ്വര്‍ണ ശേഖരം രണ്ടു ശതമാനം കൂടുതൽ വര്‍ധിപ്പിച്ചു. 2024 ല്‍ 32.2 ടണ്‍ സ്വര്‍ണത്തിന്റെ വര്‍ധനവാണുണ്ടായത്. 2023 ല്‍ അറബ് രാജ്യങ്ങളിലെ കരുതല്‍ സ്വര്‍ണ ശേഖരം 1,590 ടണ്‍ ആയിരുന്നു. അറബ് രാജ്യങ്ങളുടെ കൂട്ടത്തില്‍ ഇറാഖും ഖത്തറുമാണ് കഴിഞ്ഞ വര്‍ഷം സ്വര്‍ണ ശേഖരം ഏറ്റവുമധികം ഉയര്‍ത്തിയത്. ഇറാഖ് 20.1 ടണ്ണും ഖത്തര്‍ 9.8 ടണ്ണും തോതില്‍ സ്വര്‍ണ ശേഖരത്തില്‍ വര്‍ധന വരുത്തി.
സൗദി അറേബ്യക്കു പിന്നാലെ ഏറ്റവും കൂടുതല്‍ സ്വര്‍ണ ശേഖരമുള്ള രണ്ടാമത്തെ അറബ് രാജ്യം ലെബനൻ ആണ്. ലെബനനിൽ 286.8 ടണ്‍ കരുതല്‍ സ്വര്‍ണ ശേഖരമുണ്ട്. അറബ് ലോകത്തെ ആകെ കരുതല്‍ സ്വര്‍ണ ശേഖരത്തിന്റെ 18 ശതമാനവും ലബനനിലാണ്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.