കുവൈത്ത് സിറ്റി : കുവൈത്തിൽ ലൈസൻസ് ഇല്ലാതെ കച്ചവടത്തിൽ ഏർപ്പെടുന്നവരെ ലക്ഷ്യമിട്ടുള്ള നിയമ പരിഷ്കരണത്തിന് വാണിജ്യ, വ്യവസായ മന്ത്രാലയം ഒരുങ്ങുന്നു. ഇത് സംബന്ധിച്ച കരട് രേഖ മന്ത്രാലയം തയ്യാറാക്കി.പ്രധാനമായും വിദേശികളെയും പൗരത്വരഹിതരെയും ലക്ഷ്യം വച്ചുള്ളതാണ് ഭേദഗതി. വ്യാപാരനാമം, ലൈസൻസ്, ഔദ്യോഗിക അംഗീകാരം അല്ലെങ്കിൽ വാണിജ്യ റജിസ്ട്രേഷനുകൾ ഇല്ലെങ്കിൽ ഒരു കച്ചവടവും അനുവദിക്കില്ല. ഇത്തരം ഏതെങ്കിലും ലംഘനം കണ്ടെത്തിയാൽ സ്ഥാപനം അടച്ചുപൂട്ടുന്നതും ജയിൽ ശിക്ഷയും തുടർന്ന് നിയമലംഘകനെ നാടുകടത്തുന്നതും ഉൾപ്പെടെയുള്ള ശിക്ഷയാണ് ആർട്ടിക്കിൾ 4 വ്യക്തമാക്കുന്നത്.
നിയമത്തിന്റെ ആർട്ടിക്കിൾ 3ൽ വാണിജ്യ മന്ത്രിക്കോ അവരുടെ പ്രതിനിധിക്കോ ചില ജീവനക്കാരെ ജുഡീഷ്യൽ പൊലീസ് ഓഫിസർമാരായി നിയമിക്കാൻ അധികാരം നൽകുന്നു. നിയമം ലംഘിക്കുന്നതായി സംശയിക്കുന്ന വാണിജ്യ പ്രവർത്തനങ്ങളിലെ ലംഘനങ്ങൾ പരിശോധിക്കാനും മേൽനോട്ടം വഹിക്കാനും നിരീക്ഷിക്കാനും ഈ ഉദ്യോഗസ്ഥർക്ക് അധികാരമുണ്ടാകും.
സുതാര്യത ഉറപ്പാക്കുന്നതിനും ലംഘനങ്ങൾ നിരുത്സാഹപ്പെടുത്തുന്നതിനുമായി കുറ്റവാളികൾക്കെതിരായ അന്തിമ വിധികൾ വാണിജ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. ദേശീയ സമ്പദ് വ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ നിന്ന് പ്രാദേശിക വിപണിയെ സംരക്ഷിക്കുന്നതിന്റെ ഭാഗമാണ് ഈ പരിഷ്കാരം.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.