News

സ്വർണാഭരണങ്ങൾ വാങ്ങാനും വിൽക്കാനും കല്യാൺ ജുവലേഴ്‌സ് പദ്ധതികൾ

കൊച്ചി: കല്യാൺ ജൂവലേഴ്‌സ് പഴയ ആഭരണങ്ങൾ മാറ്റി വാങ്ങുന്നതിന് മെഗാ ഓൾഡ് ഗോൾഡ് എക്‌സ്‌ചേഞ്ച് പ്ലാനും ആറു മാസം വരെ സ്വർണ വിലയിൽ സംരക്ഷണം നൽകുന്ന ഗോൾഡ് റേറ്റ് പ്രൊട്ടക്ഷൻ പ്ലാനും പ്രഖ്യാപിച്ചു.
മെഗാ ഓൾഡ് ഗോൾഡ് എക്‌സ്‌ചേഞ്ച് പദ്ധതിയുടെ ഭാഗമായി ഉപയോക്താക്കൾക്ക് ഏത് ജൂവലറിയിൽ നിന്നും വാങ്ങിയ പഴയ സ്വർണാഭരണങ്ങൾ പരമാവധി വിലയിൽ മാറ്റി വാങ്ങുന്നതിനോ പണമാക്കി മാറ്റുന്നതിനോ സാധിക്കും. പഴയ സ്വർണത്തിന്റെ പരിശുദ്ധി കാരറ്റ് അനലൈസർ ഉപയോഗിച്ച് ഷോറൂമുകളിൽ പരിശോധിക്കാനും അവസരവുമുണ്ട്. പഴയ സ്വർണാഭരണങ്ങൾ വിൽക്കുമ്പോൾ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പണം നൽകും.
റേറ്റ് പ്രൊട്ടക്ഷൻ പ്ലാനിലൂടെ സ്വർണത്തിന്റെ ഭാവിയിലെ വിലയിലുള്ള ഏറ്റക്കുറച്ചിലുകൾ ഉപയോക്താക്കളെ ബാധിക്കില്ല. വാങ്ങാനുദ്ദേശിക്കുന്ന ആഭരണങ്ങളുടെ ആകെത്തുകയുടെ പത്ത് ശതമാനം മുൻകൂട്ടി അടച്ച് നിലവിലെ വിപണി നിരക്കിൽ ആഭരണങ്ങൾ ബുക്ക് ചെയ്യാം. ആഭരണം വാങ്ങുമ്പോൾ ആ ദിവസത്തെയോ ബുക്ക് ചെയ്ത ദിവസത്തെയോ നിരക്കിൽ കുറവേതാണോ അതായിരിക്കും വില.
ഉപയോക്താക്കൾക്ക് വെല്ലുവിളികളുടെ കാലത്തും പരമാവധി ആനുകൂല്യങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് ചെയർമാനും കല്യാൺ ജ്വല്ലേഴ്‌സ് മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു. ജൂലൈ 31 വരെ കേരളത്തിലെ എല്ലാ കല്യാൺ ജൂവലേഴ്‌സ് ഷോറൂമുകളിൽ നിന്നും ഉപയോക്താക്കൾക്ക് മെഗാ ഓഫറുകൾ സ്വന്തമാക്കാം.
കല്യാൺ ജൂവലേഴ്‌സ് വിൽപ്പന നടത്തുന്ന ആഭരണങ്ങളെല്ലാം വിവിധ തലങ്ങളിൽി ഗുണമേന്മാ പരിശോധനക്ക് വിധേയമാകുന്നതും ബി.ഐ.എസ് ഹാൾമാർക്ക് രേഖപ്പെടുത്തിയവയുമാണ്. ഇൻവോയ്‌സിൽ നൽകുന്ന ശുദ്ധിയുടെ മൂല്യം കൈമാറ്റം ചെയ്യുമ്പോഴും മാറ്റിവാങ്ങുമ്പോഴും ഉറപ്പുവരുത്തുന്നതിന് നാല് തരം അഷ്വറൻസ് സാക്ഷ്യപത്രം നൽകുന്നു.
The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.