News

റിയൽ എസ്‌റ്റേറ്റ് മേഖലയെ സംരക്ഷിക്കാൻ നടപടികൾ

കൊച്ചി: ലോക്ക് ഡൗൺ കാരണം പ്രതിസന്ധിയിലായ കെട്ടിടനിർമാണ മേഖലയെ സംരക്ഷിക്കാൻ നടപടികൾ ആരംഭിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ്. നിർബന്ധ റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി രജിസ്‌ട്രേഷൻ സമയപരിധി 23 സംസ്ഥാനങ്ങളിൽ ആറു മാസത്തേക്കും ഒരു സംസ്ഥാനത്ത് ഒമ്പതു മാസത്തേക്കും നീട്ടിനൽകിയിട്ടുണ്ടെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
വായ്പകൾ ഒറ്റത്തവണ പുനരേകീകരിക്കുക, ഭവന വായ്പാ പലിശ അഞ്ചു ശതമാനമാക്കി കുറയ്ക്കുക, ജി.എസ്.ടി ഇളവ് എന്നിവയടക്കം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മുംബൈ ആസ്ഥാനമായ സന്നദ്ധ സംഘടന സമാചാർ ഫൗണ്ടേഷൻ നൽകിയ നിവേദനത്തിന് മറുപടിയിലാണ് ഇക്കാര്യം.
റിയൽഎസ്റ്റേറ്റ് മേഖലയിലെ വ്യവസായികളുടേയും ഉപഭോക്താക്കളുടേയും താൽപര്യം സർക്കാർ സംരക്ഷിക്കും. റിയൽ എസ്റ്റേറ്റ് വ്യവസായികളുടെ സംഘടനയായ ക്രെഡായ് പ്രധാനമന്ത്രിക്കു സമർപ്പിച്ച ഓൺലൈൻ നിവേദനം പരിഗണിക്കണമെന്നും ഫൗണ്ടേഷൻ ആവശ്യപ്പെട്ടിരുന്നു.
കോവിഡ് ലോക്ക് ഡൗൺ കാരണമുണ്ടായ തൊഴിലാളികളുടെ തിരിച്ചുപോക്കും നിർമാണ സാമഗ്രികളുടെ ഔർലഭ്യവും മൂലം വൻകിട റിയൽഎസ്റ്റേറ്റ് പദ്ധതികളും പൂർത്തിയാക്കാനായിട്ടില്ല. പൂർത്തിയായവ ഉപഭോക്താക്കൾക്ക് കൈമാറാനും കഴിഞ്ഞിട്ടില്ല.  പ്രതിസന്ധി കണക്കിലെടുത്ത് ഇളവുകൾ അനുവദിക്കണമെന്ന് സംസ്ഥാനങ്ങളോടും റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയോടും കേന്ദ്ര സർക്കാർ നിർദേശിച്ചിരുന്നു. റിസർവ് ബാങ്ക് പ്രഖ്യാപിച്ച മൊറട്ടോറിയം ഭവന വായ്പ എടുത്തവർക്കും ലഭ്യമാണ്.  കാലതാമസമുണ്ടെങ്കിലും പദ്ധതികൾ മുടങ്ങാതിരിക്കാനാണ് ഇളവുകളെന്നും മറുപടി ലഭിച്ചതായി ക്രെഡായ് കേരള വൃത്തങ്ങൾ പറഞ്ഞു.
The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 days ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

6 days ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.