News

സ്വർണത്തിന് ഇനി കേരളത്തിൽ ഇ-വേ ബിൽ

കേരളത്തിലെ സ്വർണനീക്കത്തിന് ഇ-വേ ബിൽ നടപ്പാക്കുമെന്ന് ധനകാര്യമന്ത്രി ഡോ: ടി.എം തോമസ് ഐസക് അറിയിച്ചു. ജി.എസ്.ടി കൗൺസിലിന്റെ സ്വർണം സംബന്ധിച്ച മന്ത്രിതല സമിതിയോഗത്തിൽ ഇന്ത്യയിലെ സ്വർണനീക്കത്തിന് ഇ-വേ ബിൽ ഏർപ്പെടുത്തണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വിവിധ സംസ്ഥാനങ്ങൾ ഇ-വേ ബില്ലിനോട് യോജിപ്പില്ല എന്നാണ് അറിയിച്ചത്. ഈ പശ്ചാത്തലത്തിൽ ഓരോ സംസ്ഥാനത്തിനും അവരുടെ സംസ്ഥാനത്തിനുള്ളിൽ സ്വർണനീക്കത്തിന് ഇ-വേ ബിൽ നടപ്പാക്കാൻ അനുമതി വേണമെന്ന കേരളത്തിന്റെ മന്ത്രിതല ഉപസമിതി അംഗീകരിക്കുകയായിരുന്നു.
ജി.എസ്.ടി കൗൺസിലിന്റെ സ്വർണം സംബന്ധിച്ച മന്ത്രിതല സമിതിയോഗത്തിനുശേഷമാണ് ധനകാര്യമന്ത്രി തീരുമാനം അറിയിച്ചത്. കേരളത്തിൽ ഇ-വേ ബിൽ നടപ്പാക്കുന്നത് സംബന്ധിച്ച ചട്ടങ്ങൾ തയാറാക്കി അടുത്ത യോഗത്തിൽ അവതരിപ്പിക്കും.
കേരളത്തിൽ ഇ-വേ ബിൽ വരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നിയമപരമല്ലാതെ കോണ്ടുപോകുന്ന സ്വർണം പിടിച്ചെടുക്കാം. മുമ്പ് രേഖകളില്ലാത്ത സ്വർണം പിടിച്ചെടുത്താൽ മൂന്നു ശതമാനം നികുതിയും തുല്യമായ തുക പിഴയും അടച്ചാൽ സ്വർണം വിട്ടുനൽകുമായിരുന്നു.
സ്വർണം പിടിച്ചെടുക്കുന്ന സാഹചര്യമുണ്ടായാൽ പിടിച്ചെടുത്ത സ്വർണത്തിന്റെ 20 ശതമാനം വിവരം നൽകുന്നവർക്ക് പാരിതോഷികമായി നൽകുമെന്നും മന്ത്രി വ്യക്തമാക്കി. വിവരംനൽകുന്നവരുടെ പേരുവിവരം രഹസ്യമായി സൂക്ഷിക്കും. ഇ-വേ ബിൽ വന്നാൽ സ്വർണനീക്കം കൃത്യമായി അറിയാനാകും. കൃത്യമായ രേഖകളോടെ മാത്രമേ സ്വർണം കൈമാറ്റവും നീക്കവും സാധ്യമാകൂവെന്നും മന്ത്രി അറിയിച്ചു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.