സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി പുറത്ത് വിട്ടെന്ന പരാതിയിൽ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കമ്മീഷ്ണർ സുമിത് കുമാറിന് അഡ്വക്കറ്റ് ജനറലിന്റെ നോട്ടീസ് .ക്രിമിനൽ കോടതിയലക്ഷ്യത്തിന് നടപടിയെടുക്കാതിരിക്കാൻ
കാരണമുണ്ടെങ്കിൽ അറിയിക്കണമെന്ന് ആവശ്യപ്പെട്ടാണ് കസ്റ്റംസ് കമ്മീഷണർക്ക് എജി നോട്ടീസയച്ചത്.ഈ മാസം 16 ന് നേരിട്ടോ
അഭിഭാഷകൻ മുഖേനയോ ഹാജരാകാനാണ് നിർദ്ദേശം.സുമിത്കുമാറിനെതിരെ
കോടതിയലക്ഷ്യത്തിന് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കൊച്ചിയിലെ സി പി എം നേതാവും ബാംബു കോർപറേഷൻ ചെയർമാനുമായ കെ.ജെ.ജേക്കബ് സമർപ്പിച്ച
പരാതിയിലാണ് എ ജിയുടെ നടപടി.
പ്രതികൾ മജിസ്ടേറ്റിനു നൽകുന്ന രഹസൃ മൊഴിയുടെ പകർപ്പ് അന്വേഷണ ഉദ്യോഗസ്ഥനു മാത്രമേ നൽകാവു എന്നാണ് നിയമത്തിലെ വ്യവസ്ഥ.കേസന്വേഷണ ആവശ്യത്തിന്
മാത്രമേ ഇത് ഉപയോഗിക്കാൻ പാടുള്ളൂവെന്നും നിയമത്തിലുണ്ട്.അന്വേഷണ ഉദ്യോഗസ്ഥൻ അല്ലാത്ത കമ്മീഷണർ കോടതിയിൽ
സത്യവാങ്ങ്മൂലം സമർപ്പിക്കുകയും മാധ്യമങ്ങൾക്ക് നൽകുകയും ചെയ്തത് നിയമ വിരുദ്ധമായ
നടപടിയാണ്. കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിൽ കക്ഷിയല്ലാത്ത
കമ്മിഷണർ സത്യവാങ്ങ്മൂലം
സമർപ്പിച്ചതും പരസ്യപ്പെടുത്തിയതും കോടതി നടപടികളിലുള്ള കൈകടത്തലും പൊതു സമൂഹത്തിൽ കോടതിയുടെ അന്തസ് ഇടിച്ചു താഴ്ത്തുന്ന കുറ്റകരമായ കോടതിയലക്ഷ്യമാണന്നും പരാതിയിൽ വ്യക്തമാക്കുന്നു. കസ്റ്റംസ് കമ്മീഷണർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. എ ജി യുടെ തീരുമാനത്തിനനുസരിച്ചായിരിക്കും പരാതി കോടതിയുടെ പരാഗണനയ്ക്ക് വരിക.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.