കൊച്ചി: തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ മൂവാറ്റുപുഴ, മലപ്പുറം സ്വദേശികളായ ആറു പേരെ കൂടി ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) അറസ്റ്റു ചെയ്തു. കൈവെട്ട് കേസിൽ പ്രതിയാക്കപ്പെട്ടിരുന്ന പോപ്പുലർ ഫ്രണ്ട് പ്രവർത്തകനും അറസ്റ്റിലയാവരിൽ ഉൾപ്പെടുന്നു. നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസിൽ എൻ.ഐ.എ അറസ്റ്റു ചെയ്തവർ ഇതുവരെ പത്തു പേരായി.
മൂവാറ്റുപുഴ സ്വദേശികളായ മുഹമ്മദ് അലി ഇബ്രാഹിം, മുഹമ്മദ് അലി, എ.എം. ജലാൽ, മലപ്പുറം സ്വദേശികളായ ഇ. സെയ്ദ് അലവി എന്ന ബാവ, പി. മുഹമ്മദ് ഷാഫി, പി.ടി. അബ്ദു എന്നിവരെയാണ് അറസ്റ്റു ചെയ്തയത്. മുഹമ്മദ് അലി തൊടുപുഴ ന്യൂമാൻ കോളേജ് മുൻ പ്രൊഫസർ ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിൽ പ്രതിയായിരുന്നു. വിചാരണയിൽ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി അലിയെ വെറുതെ വിട്ടയച്ചിരുന്നു.
സ്വർണക്കടത്ത് ആസൂത്രകനായ മലപ്പുറം പെരിന്തൽമണ്ണ സ്വദേശി കെടി. റെമീസിൽ നിന്ന് സ്വർണം വാങ്ങിയവരാണ് എ.എം. ജലാലും സെയ്ദ് അലവിയും മുഹമ്മദ് ഷാഫിയും അബ്ദുവുമെന്ന് എൻ.ഐ.എ അറിയിച്ചു. സ്വർണം വാങ്ങാൻ ജലാലിനെ സഹായിച്ചത് മുഹമ്മദ് അലി ഇബ്രാഹിമും മുഹമ്മദ് അലിയുമാണ്.
പ്രതികളുടെ വീടുകളിൽ നടത്തിയ റെയ്ഡിൽ നിരവധി രേഖകൾ പിടിച്ചെടുത്തു. റെബിൻസ് ഹമീദ്, കെ.ടി. റെമീസ് എന്നിവരുടെ വീടുകളും പരിശോധിച്ചു.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.