Editorial

സ്വര്‍ണ കുതിപ്പിന് അന്ത്യമായോ?

മലയാളികള്‍ക്ക് സ്വര്‍ണത്തോടുള്ള അഭിനിവേശം പ്രസിദ്ധമാണ്. അതുകൊണ്ടുതന്നെ സ്വര്‍ണ വിലയിലെ വ്യതിയാനവും അവര്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നു.ഒരു മാസത്തിനിടെ സ്വര്‍ണത്തിന്റെ രാജ്യാന്തര വിലയില്‍ ഏഴ് ശതമാനം ഇടിവുണ്ടായി. പത്ത് മാസത്തെ താഴ്ന്ന നിലവാര ത്തി ലേക്കാണ് സ്വര്‍ണവില ഇടിഞ്ഞത്. വാക്സിന്‍ ലഭ്യത പല രാജ്യങ്ങളിലും ഉയര്‍ന്നതോടെ കോവിഡിനെ ചെറുക്കാന്‍ സാധിക്കുമെന്നും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ട സാഹചര്യം ഇനിയുണ്ടാകാനുള്ള സാധ്യത കുറവാണെന്നുമുള്ള വിലയിരുത്തല്‍ സ്വര്‍ണ വില കുറയാന്‍ കാരണമായി. അനിശ്ചിതാവസ്ഥയില്‍ സുരക്ഷിത നിക്ഷേപമായി കരുതപ്പെടുന്ന സ്വര്‍ണ വില സാമൂഹിക അനിശ്ചിതത്വത്തിന്റെ തോത് കുറയുമ്പോള്‍ ഇടിയു ന്നത് സ്വാഭാവികമാണ്.
2020ല്‍ അനിശ്ചിതവേളകളിലെ സുരക്ഷിത നിക്ഷേപ മാര്‍ഗമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് ധാരാളമായാണ് നിക്ഷേപം എത്തിയത്. ലോകം കണ്ട അപൂര്‍വങ്ങളായ പ്രതിസന്ധികളിലൊന്നിലൂടെ കടന്നുപോയപ്പോഴാണ് സ്വര്‍ണ വില ഉയര്‍ന്നത്. അസാധാരണ മഹാമാരി തീര്‍ത്ത പ്രതി സന്ധിക്കു മുന്നില്‍ ലോകം പകച്ചുനിന്നപ്പോള്‍ സ്വര്‍ണം വാങ്ങിക്കൂട്ടാന്‍ നിക്ഷേപകര്‍ വലിയ താല്‍പ്പര്യം കാട്ടി. 2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ ഘട്ടത്തിലും സമാനമായ നിക്ഷേപക താല്‍പ്പര്യം സ്വര്‍ണത്തില്‍ ഉടലെടുത്തിരുന്നു.
കോവിഡിനെ നാം എങ്ങനെ മറികടക്കുമെന്ന ആശങ്കയാണ് 2020ല്‍ നമ്മെ പ്രധാനമായും ഭരിച്ചിരുന്നത്. വാക്സിന്‍ എപ്പോള്‍ ലഭ്യമാ കുമെ ന്ന തിനെ കുറിച്ച് തികഞ്ഞ അനിശ്ചിതത്വമാണ് ഉണ്ടായിരുന്നത്. സാധാരണ നിലയില്‍ അഞ്ചും പത്തും വര്‍ഷത്തെ പരീക്ഷണങ്ങള്‍ക്കു ശേഷം മാത്രം വാക്സിന്‍ ജനങ്ങള്‍ക്കു ലഭ്യമാക്കുന്നതാണ് രീതിയെന്നിരിക്കെ അത്രയും കാലം കോവിഡുമായി മല്ലിടുന്ന സ്ഥിതിവിശേഷം സമ്പദ്വ്യവ സ്ഥയെ തളര്‍ത്തുമെന്ന ആശങ്ക നിലനിന്നു. ലോക്ഡൗണുകള്‍ ഏതാനും വര്‍ഷത്തേക്ക് നമ്മുടെ ജീവിതത്തിന്റെ ഭാഗമാകുമെന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടു. ഇതെല്ലാം ആഗോള സമ്പദ്വ്യവസ്ഥ സമീപകാലത്തു കണ്ട ഏറ്റവും വിലയ പ്രതിസന്ധിയെയാണ് നാം നേരിടുന്നതെന്ന നിഗമന ത്തിലേക്കാണ് എത്തിച്ചത്.
സ്വര്‍ണവില എക്കാലത്തെയും കുതിച്ചുയരുന്നതിനാണ് ഈ സാഹചര്യം വഴിവെച്ചത്. 2020 ഓഗസ്റ്റില്‍ ഒരു ഔണ്‍സ് സ്വര്‍ണത്തിന്റെ രാജ്യാന്തര വില ചരിത്രത്തിലാദ്യമായി 2000 ഡോളറിന് മുകളിലേക്ക് ഉയര്‍ന്നു. എന്നാല്‍ അതിനു ശേഷം സ്വര്‍ണ വില ഘട്ടങ്ങളായി ഇടിയുന്നതാണ് കണ്ടത്. മാര്‍ച്ച് ആദ്യത്തില്‍ 1700 ഡോളറിന് തൊട്ടുമുകളിലായി സ്വര്‍ണ വില ഇടിഞ്ഞു.
കോവിഡ് ഭീതി നമ്മെ വിട്ടൊഴിഞ്ഞിട്ടില്ലെങ്കിലും വാക്സിന്‍ ലഭ്യമായി തുടങ്ങിയതോടെ ഈ മഹമാരിയെ പ്രതിരോധിക്കാനാകുമെന്ന ആത്മവി ശ്വാസം വര്‍ധിച്ചിട്ടുണ്ട്. ഇനിയും ലോക്ഡൗണിലൂടെ കടന്നുപോകേണ്ട സാഹചര്യം ഉണ്ടാകില്ലെന്ന ശുഭാപ്തിവിശ്വാസവും പരന്നു. വാക്സിന്‍ കുത്തിവെപ്പ് ഇനിയും അനേകം കോടികള്‍ക്ക് നടത്തേണ്ടതുണ്ടെങ്കിലും കോവിഡിനെ ഭയന്ന് ജീവിതം മരവിപ്പിക്കുന്ന രീതി വേണ്ടിവരുന്നില്ല. ഈ പുതിയ ആത്മവിശ്വാസമാണ് ധനകാര്യവിപണിയില്‍ സ്വര്‍ണത്തിനുള്ള സ്വീകാര്യത കുത്തനെ കുറച്ചത്.

 

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.