തിരുവനന്തപുരത്തെ യു എഇ കോണ്‍സുലേറ്റ് വഴി നടന്ന സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയെയോ മന്ത്രിമാരെയോ മുഖ്യമന്ത്രിയുടെ ഓഫീസിനെയോ ബന്ധപ്പെടുത്തുന്ന ഒരു തെളിവും ലഭിച്ചിട്ടില്ലെന്ന് എന്‍ഐഎ. കേസിലെ പ്രതി സ്വപ്ന സുരേഷ് ഇത്തരത്തില്‍ ഒരു മൊഴിയും നല്‍കിയിട്ടില്ലെന്നും സ്വര്‍ണ്ണക്കടത്തിലെ മുഖ്യ കേസ് അന്വേഷിച്ച എന്‍ഐഎ യിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരായി സ്വപ്ന രഹസ്യമൊഴിയില്‍ പറഞ്ഞു എന്ന തരത്തില്‍ കസ്റ്റംസ് ഹൈക്കോടതിയില്‍ സത്യവാവാങ്മൂലം കൊടുത്തതിനു പിന്നാലെയാണ് ഈ വെളിപ്പെടുത്തൽ
മുഖ്യമന്ത്രിക്കോ മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കറിനോ എതിരെ സ്വപ്ന എന്‍ഐഎയ്ക്ക് മൊഴിനല്‍കിയിട്ടില്ലെന്ന് മുതിര്‍ന്ന എന്‍ഐഎ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമമായ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ശിവശങ്കറിനെ പ്രതിചേര്‍ക്കാനുള്ള ഒരു തെളിവും ലഭിച്ചില്ല. എന്നാല്‍ മറ്റ് ഏജന്‍സികള്‍ക്ക് ഇത്തരത്തില്‍ മൊഴിനല്‍കിയോ എന്ന് അറിയില്ലെന്നും ഈ ഉദ്യോഗസ്ഥന്‍ പറയുന്നു.
നവംബറില്‍ നല്‍കിയ 164 സ്റ്റേറ്റ്മെന്‍റിലെ പരാമര്‍ശം എന്ന് പറഞ്ഞ് തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് കസ്റ്റംസ് നല്‍കിയ സത്യമാങ്മൂലം രാഷ്ട്രീയ പ്രേരിതമാണെന്ന് കൂടുതല്‍ വ്യക്‌തമാക്കുന്നതാണ് ഈ വെളിപ്പെടുത്തല്‍. സ്വര്‍ണ്ണ ക്കടത്തിന്റെ പ്രധാന കേസ് അന്വേഷിച്ചത് എന്‍ഐഎയാണ്. ചില അനുബന്ധ കേസുകളാണ് കസ്റ്റംസ്,എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നിവ അന്വേഷിക്കുന്നത്. ഈ അന്വേഷണത്തിന്റെ മറവില്‍ പുകമറ സൃഷ്ടിയ്ക്കാന്‍ ശ്രമം നടക്കുന്നതിനിടയിലാണ് എന്‍ ഐ എ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍.
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
This website uses cookies.