Market

സ്വര്‍ണവില കൂടി ; പവന് 36,120 രൂപ, മെയിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില മൂന്നുമാസത്തെ ഉയര്‍ന്ന നിലവാരത്തിലെത്തി. ഡോളര്‍ ദുര്‍ബലമായതും യുഎസ് ട്രഷറി ആദായത്തില്‍ കുറവുവന്നതുമാണ് സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് വര്‍ധിപ്പിച്ചത്.

മുംബൈ : സ്വര്‍ണ വിലയില്‍ വര്‍ധന തുടരുന്നു. പവന്റെ വില 36,000 കടന്നു. 200 രൂപകൂടി 36,120 രൂപയായാണ് വര്‍ധിച്ചത്. ഗ്രാമിന് 25 രൂപകൂടി 4515 രൂപയുമായി. 35,920 രൂപയായിരുന്നു കഴിഞ്ഞ ദിവസം.

മെയ് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണിപ്പോള്‍ സ്വര്‍ണ വില. മേയ് ഒന്ന്, രണ്ട് തീയതികളി ലാണ് ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്, 35,040 രൂപ. മേയില്‍ ഇതുവരെ പവന് 1080 രൂപയും ഗ്രാമിന് 135 രൂപയും വര്‍ധിച്ചു. ഏപ്രില്‍ മുതല്‍ സ്വര്‍ണ വിലയില്‍ വലിയ ചാഞ്ചാട്ട മാണ് പ്രകടമാകുന്നത്.

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില മൂന്നുമാസത്തെ ഉയര്‍ന്ന നിലവാരത്തിലെത്തി. ഡോളര്‍ ദുര്‍ബലമായതും യുഎസ് ട്രഷറി ആദായത്തില്‍ കുറവുവന്നതുമാണ് സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് വര്‍ധിപ്പിച്ചത്.

സ്പോട് ഗോള്‍ഡ് വില ഔണ്‍സിന് 1,852.39 നിലവാരത്തിലാണ്. കമ്മോഡിറ്റി വിപണിയായ എംസി എക്സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്സ് വില 10 ഗ്രാമിന് 0.7ശതമാനം ഉയര്‍ന്ന് 48,003 രൂപ നിലവാരത്തിലാണ്. വെള്ളി വിലയിലും സമാനമായ വിലവര്‍ധനവുണ്ടായി.

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.