ദുബായില്‍ നിന്നും ബുധനാഴ്ച നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ മന്‍സൂറിനെ എന്‍ഐഎ സംഘം പിടികൂടുകയായിരുന്നു. ഫൈസല്‍ ഫരീദിന് സ്വര്‍ണക്കടത്തില്‍ എല്ലാവിധ സഹായങ്ങളും നല്‍കിയിരുന്നത് മന്‍സൂര്‍ അഹമ്മദാണെന്നാണ് എന്‍ഐഎ നിലപാട്.
തിരുവനന്തപുരം : വിമാനത്താവളത്തിലെ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസില്‍ അറസ്റ്റിലായ മന്‍സൂര്‍ അഹമ്മദിനെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. അഞ്ച് ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്. ദുബായില്‍ നിന്നും ബുധനാഴ്ച നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ മന്‍സൂറിനെ എന്‍ഐഎ സംഘം പിടികൂടുകയായിരുന്നു. ഫൈസല്‍ ഫരീദിന് സ്വര്‍ണക്കടത്തില്‍ എല്ലാവിധ സഹായങ്ങളും നല്‍കിയിരുന്നത് മന്‍സൂര്‍ അഹമ്മദാണെന്നാണ് എന്‍ഐഎ നിലപാട്.
കേസിലെ മുഖ്യസൂത്രധാരന്‍ എന്ന് കരുതുന്ന ഫൈസല്‍ ഫരീദിന്റെ സഹായിയാണ് മന്‍സൂര്‍ അഹമ്മദ്. ചെക്ക് കേസുമായി ബന്ധപ്പെട്ട് ദുബായില്‍ പിടിയിലായ മന്‍സൂര്‍ അഹമ്മദിനെ അവിടെ നിന്ന് നാടുകടത്തുകയായിരുന്നു. പിന്നീടായിരുന്നു അറസ്റ്റ്. വിമാനത്താവളത്തില്‍ നിന്നും പിടി കൂടിയ ഇയാളെ കൊച്ചിയിലെ എന്‍ഐഎ ഓഫീസിലെത്തിച്ചു. പ്രാഥമിക ചോദ്യംചെയ്യലിന് ശേഷം മന്‍സൂറിനെ കോടതിയില്‍ ഹാജരാക്കി.തുടര്‍ന്നാണ് മന്‍സൂര്‍ അഹമ്മദിനെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ട് കോടതി ഉത്തരവിട്ടത്.
കോഴിക്കോട് ഓമശേരി കല്ലുരുട്ടി സ്വദേശിയാണ് പി.എസ്. മുഹമ്മദ് മന്‍സുര്‍. സ്വര്‍ണക്കടത്ത് കേസില്‍ നേരത്തെ അറസ്റ്റിലായ റമീസിന്റെ സഹായിയാണ് മന്‍സൂര്‍ എന്നും റിപ്പോര്‍ട്ടുകളുണ്ട്. മന്‍സൂറിനെതിരെ എന്‍ഐഎ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പുറമെ വിദേശത്ത് ഒളിവില്‍ കഴിയുന്നവരെ നാട്ടിലെത്തിക്കാനും എന്‍ഐഎ അന്വേഷണ സംഘം ഇന്റര്‍പോളിന്റെ സഹായം തേടിയിരുന്നു. അതേസമയം സ്വര്‍ണക്കടത്തില്‍ കേസിലെ മുഖ്യ പ്രതിയായ ഫൈസല്‍ ഫരീദിനെ പിടികൂടാന്‍ എന്‍ഐഎക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇയാള്‍ ഇപ്പോഴും ദുബായിയിലാണെന്നാണ് വിവരം.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.