കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ ആകാശ് തില്ലങ്കേരി ‘ബോസ്’ എന്ന പേരില്‍ സംസ്ഥാ നത്തും പുറത്തുമുള്ള സ്വര്‍ണക്കടത്ത് സംഘങ്ങളെ ഏകോപിച്ചു പ്രവര്‍ത്തിച്ചുവെന്ന് ക സ്റ്റംസ്. ഇതിനായി സിപിഎം സൈബര്‍ ഗ്രൂപ്പുകളെയും അംഗങ്ങളെയും വിദഗ്ദ്ധമായി ഇ യാള്‍ ഉപയോഗിച്ചുവെന്ന് കസ്റ്റംസ് അന്വേഷണത്തില്‍ തെളിഞ്ഞു
കൊച്ചി : കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ ആകാശ് തില്ലങ്കേരി ‘ബോസ്’ എന്ന പേരില്‍ സംസ്ഥാന ത്തും പുറത്തുമുള്ള സ്വര്‍ണക്കടത്ത് സംഘങ്ങളെ ഏകോപിച്ചു പ്രവര്‍ത്തിച്ചുവെന്ന് കസ്റ്റംസ്. ഇതി നായി സിപിഎം സൈബര്‍ ഗ്രൂപ്പുകളെയും അംഗങ്ങളെയും വിദഗ്ദ്ധമായി ഇയാള്‍ ഉപയോഗിച്ചു വെന്ന് കസ്റ്റംസ് അന്വേഷണത്തില്‍ തെളിഞ്ഞു. എന്നാല്‍ കസ്റ്റംസ് ഉന്നയിക്കുന്നതുപോലെ കരിപ്പൂ ര്‍ സ്വര്‍ണക്കടത്ത് കേസില്‍ തനിക്ക് പങ്കില്ലെന്നാണ് ആകാശ് തില്ലങ്കേരി പറയുന്നത്.
നേരത്തെ കസ്റ്റംസ് ചോദ്യം ചെയ്ത ടി.പി വധക്കേസിലെ പ്രതി മുഹമ്മദ് ഷാഫി, തെക്കെ പാനൂര്‍ സ്വ ദേശി അജ്മല്‍, അഴീക്കല്‍ കപ്പക്കടവ് സ്വദേ ശി അര്‍ജുന്‍, അര്‍ജുന്റെ ഭാര്യ അമല എന്നിവരില്‍ നിന്നും ആകാശ് തില്ലങ്കേരിയെ കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. കരിപ്പൂ ര്‍ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകന്‍ അര്‍ജുന്‍ ആയങ്കിയുടെ ‘ബോസ്’ ആകാശ് തില്ല ങ്കേരിയാണെന്നും അന്താരാഷ്ട്ര കള്ളക്കട ത്തു സംഘവുമായി ആകാശ് തില്ലങ്കേരിക്ക് ബന്ധമുണ്ടെ ന്നുമാണ് കസ്റ്റംസിന്റെ നിഗമനം.
സിആര്‍പിഎഫ് ഭടന്‍മാരുടെ സാന്നിധ്യത്തില്‍ കഴിഞ്ഞ ദിവസം സ്വര്‍ണക്കടത്ത് കേസ് അന്വേ ഷ ണത്തിന്റെ ഭാഗമായി കണ്ണൂര്‍ കസ്റ്റംസ് യൂനിറ്റ് ആകാശിന്റെ തില്ലങ്കേരിയിലെ വീട്ടിലെത്തിയിരുന്നു. എന്നാല്‍ ഇയാള്‍ ഇവിടെയുണ്ടായിരുന്നില്ല. സഹോദരിയും അമ്മയും മാത്രമേ വീട്ടിലുണ്ടായിരുന്നു ള്ളൂ. ചോദ്യം ചെയ്യലിന് ഹാജരാവാന്‍ വേണ്ടി ആകാശ് തില്ലങ്കേരിയുടെ വീട്ടില്‍ കസ്റ്റംസ് നോട്ടീസ് പ തിപ്പിച്ചു.ഏകദേശം ഒന്നരമണിക്കൂ റോളമാണ് ആകാശ് തില്ലങ്കേരിയുടെ വീട്ടില്‍ സിആര്‍പിഎഫ് ഭടന്‍മാരുടെ സാന്നിധ്യത്തില്‍ കസ്റ്റംസ് പ്രിവന്റീവ് അസി.കമ്മിഷണര്‍ ഇ.വികാസിന്റെ നേതൃത്വ ത്തില്‍ റെയ്ഡ് നടത്തിയത്.
റെയ്ഡിനിടെ ആകാശിനെ ഫോണില്‍ ബന്ധപ്പെട്ട കസ്റ്റംസിനോട് താനിപ്പോള്‍ അവിടെ താമസമി ല്ലെന്നും സൃഹൃത്തിന്റെ വീട്ടിലാണ് കഴിയുന്നതെന്നുമായിരുന്നു ആകാശ് അറിയിച്ചത്. എന്നാല്‍ ത നിക്ക് സ്വര്‍ണക്കടത്ത് സംഘവുമായി യാതൊരുവിധ ബന്ധമില്ലെന്നും ചോദ്യം ചെയ്യലിന് ഹാജരാ കാമെന്നും ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. ആകാശ് തില്ലങ്കേരിയുമായി അര്‍ജുന്‍ ആയങ്കിക്കുള്ള അടു ത്ത ബന്ധം ഈ കേസില്‍ അറസ്റ്റിലായ അജ്മല്‍ ചോദ്യം ചെയ്യലിനിടെ അറിയിച്ചതോടെയാണ് ആ കാശ് തില്ലങ്കേരിയെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് തീരുമാനിച്ചത്.
ഇതിനിടെ കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ആകാശ് തില്ലങ്കേ രിക്ക് കസ്റ്റംസ് 19ന് ഹാജരാകാന്‍ നോട്ടീസ് നല്‍കി. കഴിഞ്ഞ ദിവസം ഇയാളുടെ വീട്ടില്‍ റെയ്ഡു ന ടത്തിയിരുന്നുവെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അര്‍ജുന്‍ ആയങ്കിയുടെ ഭാര്യയ്ക്കും മൂ ന്നാമത് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇതിനിടെ അജ്മലുമായി ബ ന്ധ മുള്ള പാനൂരിലെ ഡിവൈഎഫ്‌ഐ ബ്ലോക്ക് നേതാവിനും സിപിഎം പ്രവര്‍ത്തകരായ ചിലര്‍ക്കും ഒ രു പ്രവാസി യുവാവിനും കസ്റ്റംസ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കുമെന്ന സൂച ന യുണ്ട്. പാര്‍ട്ടി ഗ്രാമങ്ങളില്‍ കസ്റ്റംസ് കയറിയിറങ്ങുന്നത് സിപിഎമ്മിന് തല വേദനയായിട്ടുണ്ട്.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.