Home

സ്വന്തം അക്കൗണ്ടിലെ പണമെടുക്കാന്‍ തോക്കുമായി യുവതി ബാങ്കില്‍; കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ലെബനന്‍

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ലെബനനില്‍, സ്വന്തം അക്കൗണ്ടിലെ പണം പിന്‍വലിക്കാന്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് നേരെ തോക്ക് ചൂണ്ടി യുവതി. തോക്ക് ചൂ ണ്ടിയും ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കിയും ബാങ്ക് ഉദ്യോ ഗസ്ഥരെ യുവതി ബന്ദിയാക്കി

ബെയ്റൂട്ട്: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ലെബനനില്‍, സ്വന്തം അക്കൗണ്ടിലെ പണം പിന്‍വലിക്കാന്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് നേരെ തോക്ക് ചൂണ്ടി യുവതി. തോക്ക് ചൂണ്ടിയും ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കിയും ബാങ്ക് ഉദ്യോഗസ്ഥരെ യുവതി ബന്ദിയാക്കി. തുടര്‍ന്ന് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ചു.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ലെബനന്‍ കടന്നുപോകുന്നത്. അതിനിടെ ഉദ്യോഗസ്ഥ രെ ബന്ദിയാക്കുന്ന രണ്ടാമത്തെ സംഭവമാണ് ബാങ്കില്‍ അരങ്ങേറി യത്. തന്റെ അക്കൗണ്ടില്‍ നിന്ന് പ ണം  പിന്‍വലിക്കുന്നതിന് യുവതി ആദ്യം നിയമപരമായ മാര്‍ഗങ്ങളാണ് സ്വീകരിച്ചത്. എന്നാല്‍ അക്കൗ ണ്ടിലെ പണം പിന്‍വലിക്കാന്‍ ബാങ്ക് അനുവദിക്കാതെ വന്നതോടെ യുവതി രണ്ടുംകല്‍പ്പിച്ച് അക്രമ മാര്‍ഗം തെരഞ്ഞെടുക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മേശയുടെ മുകളില്‍ തോക്കുമായി യുവ തി നില്‍ക്കുന്ന ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.

ലെബനന്‍ പുകയുന്നു
2019 ഒക്ടോബറില്‍ രാജ്യത്തെ അഴിമതി നിറഞ്ഞ രാഷ്ട്രീയ വര്‍ഗത്തിനെതിരെ സര്‍ക്കാര്‍ വിരുദ്ധ പ്ര തിഷേധം പൊട്ടിപ്പുറപ്പെട്ടു. രാജ്യം ഒന്നിനുപുറകെ ഒന്നായി പ്രതിസ ന്ധികളിലേക്ക് കൂപ്പുകുത്തി. കോവിഡ് വ്യാപനവും കഴിഞ്ഞ ആഗസ്റ്റില്‍ ബെയ്‌റൂട്ട് തുറമുഖത്ത് ഉണ്ടായ സ്‌ഫോടനവും രാജ്യ ത്തെ പ്രതിസന്ധിക്ക് ആക്കംകൂട്ടി. ചരിത്രത്തില്‍ ഏറ്റവും വലിയ ആണവ ഇതര സ്‌ഫോടനങ്ങളി ലൊന്നായ ബെയ്‌റൂട്ട് ആണവകേന്ദ്രത്തിലെ സ്‌ഫോടനം നടന്ന് ആറ് ദിവസത്തിന് ശേഷം പ്രധാ നമന്ത്രി ഹസ്സന്‍ ഡയബിന്റെ മന്ത്രിസഭ രാജിവച്ചു. ഒക്ടോബറില്‍ മുന്‍ പ്രധാനമന്ത്രി സാദ് ഹരിരിയെ നാമനിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

രാജ്യം നേരിട്ട സാമ്പത്തിക പ്രതിസന്ധി ആറ് ദശലക്ഷം വരുന്ന ജനസംഖ്യയുടെ പകുതിയോളം പേരെ ദാരിദ്രത്തിലേക്ക് കൂപ്പുകുത്തിച്ചു. ഇവരുടെ ജോലിയും സമ്പാദ്യ വും തുടച്ചുമാറ്റി.രാജ്യം അനുഭവിക്കുന്ന ഈ സാമ്പത്തിക തകര്‍ച്ച നേരിടാന്‍ അടിയന്തര നടപടിയെടുക്കണമെന്ന ജന ങ്ങളുടെ ആവശ്യം അവഗണിക്കുകയാണുണ്ടായത്.

അതിനൊപ്പം ഇറക്കുമതിയെ വളരെയധികം ആശ്രയിക്കുന്ന രാജ്യം അതിന്റെ മൂല്യത്തിന്റെ 85 ശതമാനവും വെട്ടിക്കുറയ്ക്കുകയാണുണ്ടായത്.തുടര്‍ന്ന് രാജ്യത്തെ നാണയ നിരക്ക് എക്കാലത്തേ ക്കാളും തകര്‍ന്ന് കൂപ്പുകുത്തി. അതിനിടെ ലെബനന്‍ പൗണ്ടി മൂല്യം 10,000 ഡോളറായി. ഈ അവ സ്ഥ മറികടക്കാന്‍ വേണ്ടുന്നതൊന്നും ചെയ്യാത്ത നടപടിക്കെതിരേ ജനരോഷം ആളിപ്പട രുകയാണുണ്ടായത്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.