Breaking News

സ്വദേശിവത്കരണം ശക്തിപ്പെട്ടു; ഒമാനില്‍ പ്രവാസികളുടെ എണ്ണം കുറയുന്നു

മസ്‌കത്ത് : ഒമാന്‍ വിഷന്‍ 2040ന്റെ ഭാഗമായി തുടരുന്ന തൊഴില്‍ വിപണി നിയന്ത്രണ നടപടികളും ഒമാനി പൗരന്‍മാരുടെ തൊഴിലിന് മുന്‍ഗണന നല്‍കുന്നതിനുള്ള ശ്രമങ്ങളും പ്രവാസി തൊഴിലാളികളുടെ എണ്ണം കുറയാനിടയാക്കുന്നു. 1,811,170 പ്രവാസികളാണ് രാജ്യത്ത് നിലവിലുള്ളതെന്നും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 1.2 ശതമാനം കുറവ് രേഖപ്പെടുത്തിയതായും റോയല്‍ ഒമാന്‍ പൊലീസ് റിപ്പോര്‍ട്ട് വ്യക്തമക്കുന്നു.
സര്‍ക്കാര്‍ മേഖലയില്‍ പ്രവാസി തൊഴിലാളികളെ ആശ്രയിക്കുന്നത് കുറഞ്ഞതായി കണക്കുകള്‍ പറയുന്നു. 42,390 പ്രവാസികളാണ് ഈ വര്‍ഷം ഒക്ടോബറില്‍ പൊതുമേഖല സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നത്. ഏറ്റവും കൂടുതല്‍ പ്രവാസികളുള്ള സ്വകാര്യ മേഖലയില്‍ 1,422,892 പേര്‍ തൊഴിലെടുക്കുന്നു. എന്നാല്‍, വീട്ടുജോലികൾ പോലുള്ളവയില്‍ വിദേശികളുടെ ഡിമാന്റ് വര്‍ധിച്ചിട്ടുണ്ട്.
ഇക്കാലയളവില്‍ പ്രവാസികളുടെ എണ്ണത്തില്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ബംഗ്ലാദേശ് പൗരന്‍മാരിലാണ്. 651,436 ബംഗ്ലാദേശ് സ്വദേശികളാണ് ഒമാനിലുള്ളത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 9.8 ശതാനം കുറവുണ്ടായി. ഒരു കാലത്ത് ഒമാനിലെ പ്രബല വിഭാഗമായിരുന്ന ഒമാനിലെ ഇന്ത്യക്കാരായ പ്രവാസികളില്‍ 4.9 ശതമാനം കുറവ് രേഖപ്പെടുത്തി. 506,579 ഇന്ത്യക്കാരാണ് ഒമാനിലുള്ളത്.
അതേസമയം, മ്യാന്‍മര്‍, താന്‍സാനിയ, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രവാസികൾ യഥാക്രമം 55.4 ശതമാനം, 44.4 ശതമാനം, 11.1 ശതമാനം വര്‍ധനവുണ്ടായി. മാറുന്ന റിക്രൂട്ട്‌മെന്റ് രീതികള്‍, തൊഴിലാളികളെ ആവശ്യമുള്ള സെക്ടറുകളിലെ മാറ്റം തുടങ്ങിയവ പ്രവാസി തൊഴിലാളികളിലെ ഏറ്റക്കുറച്ചിലുകള്‍ക്ക് കാരണമാകും.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.